ഏഴു വയസുള്ള മകനെ മാതാവ് കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: (www.kasargodvartha.com 25.06.2020) ഏഴു വയസുള്ള മകനെ മാതാവ് കുത്തിക്കൊലപ്പെടുത്തി. അലനല്ലൂര്‍ ഭീമനാട് വടശ്ശേരിപ്പുറത്ത് നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്‌നത്ത് (32) ആണ് തന്റെ മകന്‍ ഇര്‍ഫാന്‍(7)നെ കൊലപ്പെടുത്തിയത്. ഇവര്‍ക്ക് മാനസിക പ്രശ്‌നമുള്ളതായാണ് വിവരം പുറത്തുവരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഒമ്പത് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ചെറിയ കുട്ടിയുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ആലുവ സ്വദേശി സക്കീര്‍ ഹുസൈനാണ് ഹസ്‌നത്തിന്റെ ഭര്‍ത്താവ്.Keywords: Kerala, news, Top-Headlines, Crime, Palakkad, Mother killed son
  < !- START disable copy paste -->   
Previous Post Next Post