Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Kerala, news, Baby, Death, Well, Malappuram, Mother and Baby found dead in well
തിരൂര്‍: (www.kasargodvartha.com 20.06.2020) യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ കൊടയ്ക്കല്‍ പി കെ പടിയില്‍ താമസിക്കുന്ന പാടത്തെപീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33), മകള്‍ ഷഫ്‌ന ഫാത്വിമ (ഒന്നര) എന്നിവരെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ഇവരെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. കുടുംബവും നാട്ടുകാരും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിനു ശേഷം മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നടുവട്ടം മാണിയങ്കാട് പാറപ്പുറത്ത് കുഞ്ഞീതു-ഫാത്വിമ ദമ്പതികളുടെ മകളാണ് ആബിദ. ഏഴു വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്.
Kerala, news, Baby, Death, Well, Malappuram, Mother and Baby found dead in well

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: Kerala, news, Baby, Death, Well, Malappuram, Mother and Baby found dead in well