Join Whatsapp Group. Join now!
Aster MIMS 10/10/2023

കാലവര്‍ഷം: വെള്ളരിക്കുണ്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി 42 സെന്ററുകള്‍ സജ്ജമാക്കി

കാലവര്‍ഷത്തിന് മുന്നോടിയായി വെള്ളരിക്കുണ്ട് താലൂക്ക് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിന്റെ യോഗം ചേര്‍ന്നു kasaragod, news, Vellarikundu, camp,kerala , Monsoon: 42 center ready for Relief camp in Vellarikkundu
കാസര്‍കോട്: (www.kasargodvartha.com 16.06.2020) കാലവര്‍ഷത്തിന് മുന്നോടിയായി വെള്ളരിക്കുണ്ട് താലൂക്ക് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിന്റെ യോഗം ചേര്‍ന്നു. താലൂക്കിന്റെ പരിധിയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളയിടങ്ങള്‍ കണ്ടത്തി മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി  42 സെന്ററുകളും സജ്ജമാക്കി. വൈദ്യൂത ലൈനുകള്‍ ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നടപടിയെടുക്കും. കാലവര്‍ഷക്കെടുതികള്‍ നേരിടാനുള്ള മുന്നൊരുക്കവും ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ഓറഞ്ച് ബുക്കിനെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

പൂതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക് കാലവസ്ഥ മാപിനിയും ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകും.വരും ദിനങ്ങളില്‍ കൂടുതല്‍ വകുപ്പുകളെ കൂടി ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പകര്‍ച്ച വ്യാധികള്‍ കൂടുന്ന സാഹചര്യത്തില്‍ മഴക്കാല പൂര്‍വ്വശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെയും നോതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി.

ഡെപ്യൂട്ടി കളക്ടര്‍ വി ജെ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി  വി മുരളി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫ്, പരപ്പ ബ്ലോക്ക് ഓഫീസ് പ്രതിനിധി പി എസ് ബാബു, വെള്ളരിക്കുണ്ട് സബ്ബ് ഇന്‍സ്‌പെക്ടര്‍  കെ എം രജികുമാര്‍, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ സി സുകു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
kasaragod, news, Vellarikundu, camp,kerala , Monsoon: 42 center ready for Relief camp in Vellarikkundu


Keywords: kasaragod, news, Vellarikundu, camp,kerala , Monsoon: 42 center ready for Relief camp in Vellarikkundu