മംഗളൂരു: (www.kasargodvartha.com 27.06.2020) കൈയെന്നു പറയാന്‍ ഇടത് തോളിന് താഴെ ഇത്തിരി മാത്രമുള്ള കൗശിക്ക്ആചാര്യ അതിജീവന പാഠങ്ങളിലൂടെ മിടുക്കനായി പത്താം തരത്തില്‍ എത്തിയതൊന്നും ബണ്ട്വാള്‍ കഞ്ചിക്കര പേട്ട ഗ്രാമത്തില്‍ പോലും അധികമാരും അറിഞ്ഞിരുന്നില്ല. എന്നാല്‍ കാല്‍ വിരലുകള്‍ ഉപയോഗിച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന രംഗം പ്രൈമറി-സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ കീര്‍ത്തി കര്‍ണ്ണാടകയുടെ അതിരും കടക്കുന്നു.
'ഇത്തരം വ്യക്തിത്വങ്ങളാണ് നമ്മളെ ജീവിതം എന്തെന്ന് പഠിപ്പിക്കുന്നത്'-മന്ത്രി ട്വിറ്ററില്‍ ഫോട്ടോക്കൊപ്പം കുറിച്ചു. ബണ്ട്വാള്‍ എസ്.വി.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് രാജേഷ് ആചാര്യയുടേയും ജലജാക്ഷിയുടേയും മകന്‍ കൗശിക്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കന്‍. ചിത്രരചന, നീന്തല്‍, ക്രിക്കറ്റ് തുടങ്ങിയവയില്‍ പങ്കെടുക്കുന്നു. അധ്യാപക, അധ്യാപികമാര്‍ ഒരുപോലെ മൊഴിയുന്നത് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ്.
Keywords: Mangalore, Karnataka, news, Minister, Student, SSLC, Examination, Minister praises student writing SSLC exam on toes without anybody's help