city-gold-ad-for-blogger

മെട്രോ മുഹമ്മദ് ഹാജിയുടെ ഖബറടക്കം വൈകിട്ട് 6 മണിയോടെ; മുസ്ലിം ലീഗിന്റെ ജില്ലയിലെ 2 ദിവസത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2020) അന്തരിച്ച മുസ്ലിം ലീഗ് നേതാവും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജിയുടെ ഖബറടക്കം ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ നോര്‍ത്ത് ചിത്താരി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. കോഴിക്കോട് എം എസ് എസ് കേന്ദ്രത്തില്‍ മൃതദേഹം കുളിപ്പിച്ച ശേഷം സി എച്ച് സെന്ററില്‍ വെച്ച് മയ്യത്ത് നിസ്‌കാരം നിര്‍വ്വഹിച്ച് സ്വദേശമായ ചിത്താരിയിലേക്ക് പുറപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മയ്യിത്ത് നിസ്‌കരിക്കാനുള്ള സൗകര്യം വീട്ടില്‍ തന്നെ ഏര്‍പാട് ചെയ്തിട്ടുണ്ട്.

കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും സുന്നി യുവജന സംഘം സംസ്ഥാന ട്രഷററുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചത്. ഞെട്ടലോടെയാണ് മരണവാര്‍ത്ത കാസര്‍കോട്ടെ ജനങ്ങള്‍ കേട്ടത്. മത-സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണം കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
മെട്രോ മുഹമ്മദ് ഹാജിയുടെ ഖബറടക്കം വൈകിട്ട് 6 മണിയോടെ; മുസ്ലിം ലീഗിന്റെ ജില്ലയിലെ 2 ദിവസത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചു

അതേസമയം മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ജൂണ്‍ 10, 11 തീയ്യതികളില്‍ മുസ്ലിം ലീഗിന്റെ ജില്ലയിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ അറിയിച്ചു.


Keywords: Kasaragod, Kanhangad, Kerala, News, Burial, Metro Mohammed Haji's burial on 6 pm

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia