Join Whatsapp Group. Join now!
Aster MIMS 10/10/2023

ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള ശക്തിയെയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിലൂടെ നാടിനു നഷ്ടമായതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള ശക്തിയെയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിലൂടെ നാടിനു നഷ്ടമായതെന്ന് സമസ്ത Kasaragod, Kanhangad, Kerala, News, Death, Commemoration, Conducted, Metro Mohammed Haji commemorance program conducted
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.06.2020) ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള ശക്തിയെയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിലൂടെ നാടിനു നഷ്ടമായതെന്ന് സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമായത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് നടത്തിയ അനുശോചന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് ജില്ലയിലെ മതമൈത്രി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും അങ്ങനെയുള്ള കാര്യങ്ങളില്‍ ഏതറ്റംവരെ പോകുവാനും അവസാനം വരെ മതസൗഹൃദം നിലനിര്‍ത്താനും മെട്രോ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംയുക്ത ജമാഅത്തിനും നാടിന്റെ എല്ലാ മേഖലകള്‍ക്കും തീര്‍ത്താല്‍ തീരാത്ത വിടവാണ് മെട്രോയുടെ വേര്‍പാടിലൂടെ സംഭവിച്ചതെന്ന് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരിച്ചു.

ആത്മാര്‍ത്ഥതയുടെ നിറകുടവും നിഷ്‌കാമകര്‍മിയുമായ മെട്രോ മുഹമ്മദ് ഹാജി തൊട്ടതെല്ലാം പൊന്നാക്കിയ ജനനേതാവും ഏറ്റെടുത്ത ഏതുകാര്യവും മനസ്സാവാചാകര്‍മ്മ നടപ്പിലാക്കിയ ധീരമനുഷ്യ സ്‌നേഹിയുമായിരുന്നെന്ന് വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജി അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് യത്തീംഖാനയ്ക്കും മംഗല്യനിധി ചാരിറ്റബിളിനും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത നിറസാന്നിധ്യമായിരുന്ന മെട്രോയുടെ വിയോഗം. അവസാന സമയത്തു പോലും ഇതിന്റെ നടത്തിപ്പിന് ഒരു കോട്ടവും സംഭവിക്കാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നതായും മുന്‍ ഗള്‍ഫ് കോര്‍ഡിനേറ്റര്‍ സി കെ റഹ് മത്തുല്ല അനുസ്മരിച്ചു. സമസ്തയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമായി നിന്നുകൊണ്ട് ആവശ്യമായ എല്ലാകാര്യങ്ങളും വേണ്ടുന്ന രീതിയില്‍ ചെയ്തുതന്ന മഹാപ്രതിഭയായിരുന്നു മെട്രോഹാജിയെന്ന് സമസ്ത സെക്രട്ടറി പയ്യോട് ഉമ്മര്‍ മൗലവി പറഞ്ഞു.
Kasaragod, Kanhangad, Kerala, News, Death, Commemoration, Conducted, Metro Mohammed Haji commemorance program conducted

അനുശോചന ചടങ്ങില്‍ ബഷീര്‍ ആറങ്ങാടി, കുഞ്ഞബ്ദുല്ല ഹാജി, അസ്ലം ബാവനഗര്‍, കുഞ്ഞഹ് മദ് പാലാക്കി, വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മൊയ്തു മൗലവി, എം പി ജാഫര്‍, പി മുഹമ്മദ് കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, പി കെ അബ്ദുല്ല കുഞ്ഞി, നാസര്‍ കൊട്ടിലങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഫസലുദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.


Keywords: Kasaragod, Kanhangad, Kerala, News, Death, Commemoration, Conducted, Metro Mohammed Haji commemorance program conducted