Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് മേല്‍പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് കൊച്ചിയില്‍ നിര്യാതനായി

കാസര്‍കോട് മേല്‍പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് (63) കൊച്ചിയില്‍ മരണപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു Kasaragod, Kerala, News, Death, Kochi, Melparamba, Melparamba Abdul Majeed passes away
കൊച്ചി: (www.kasargodvartha.com 08.06.2020) കാസര്‍കോട് മേല്‍പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് (63) കൊച്ചിയില്‍ മരണപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. ദുബൈയിലെ ഇന്റര്‍ഫേസ് ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനിയുടെ സി ഇ ഒയായിരുന്നു. മേല്‍പറമ്പ് റഹ് മത്ത് ബാഗിലെ പരേതരായ അബ്ദുല്ല - സുബൈദ ദമ്പതികളുടെ മകനാണ്.
Kasaragod, Kerala, News, Death, Kochi, Melparamba, Melparamba Abdul Majeed passes away

ഭാര്യ: റോസ് (ദുബൈ). ഏക മകള്‍: ബീബി സുബൈദ. സഹോദരങ്ങള്‍: ഡോ. റാഫി അഹ് മദ്, ഡോ. അബ്ദുര്‍ റഊഫ് (ലണ്ടന്‍), മന്‍സൂര്‍ അഹ് മദ് (ഷാര്‍ജ), സുഹറ, പരേതനായ മുഹമ്മദ് ബഷീര്‍. ഉമര്‍ നിസാര്‍ (ഇന്‍കാല്‍ ഗ്രൂപ്പ്, കൊച്ചി- ദുബൈ), അഹ് മദ് സാജിദ് (ഷാര്‍ജ) എന്നിവര്‍ സഹോദരി പുത്രന്മാരാണ്.

ഖബറടക്കം ചൊവ്വാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kasaragod, Kerala, News, Death, Kochi, Melparamba, Melparamba Abdul Majeed passes away