Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച എം പി ഫണ്ടില്‍ നിന്ന് 24 ലക്ഷം രൂപയുടെ മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങി

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി വികസന ഫണ്ടില്‍നിന്നും ആരോഗ്യവകുപ്പിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 54,25,000 രൂപയില്‍ നിന്ന് വാങ്ങിയ പി പി ഇ കിറ്റ്, മാസ്‌ക്കുകള്‍ എന്നിവ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസിനു കൈമാറി kasaragod, news, Kerala, Rajmohan Unnithan, Fund, Health-Department, Medical equipments bought with MP fund
കാസര്‍കോട്: (www.kasargodvartha.com 12.06.2020) രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി വികസന ഫണ്ടില്‍നിന്നും ആരോഗ്യവകുപ്പിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 54,25,000 രൂപയില്‍ നിന്ന് വാങ്ങിയ പി പി ഇ കിറ്റ്, മാസ്‌ക്കുകള്‍ എന്നിവ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസിനു കൈമാറി. എം പി നിര്‍ദ്ദേശിച്ച സാധനങ്ങളാണ് 23 ലക്ഷം രൂപക്ക് കോവിഡ് പ്രതിരോധത്തിനായി വാങ്ങിയത്.

ബാക്കി വരുന്ന തുകയ്ക്ക് ജില്ലാ ആശുപത്രിക്കുവേണ്ടി പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ വിത്ത് കളര്‍ ഡോപ്ലര്‍, ഡീ ഫേബ്രിലെറ്റര്‍ വിത്ത്  കാര്‍ഡിയാക് മോണിറ്റര്‍, വെയ്ന്‍ ഡിറ്റക്ടിങ് ട്രാന്‍സ് ഇല്ല്യൂമിനേറ്റര്‍ എന്നിവ വാങ്ങുമെന്നും ജില്ലയിലെ ആശുപത്രികളുടെ വികസനത്തിനായി തുടര്‍ന്നും ഫണ്ട് അനുവദിക്കുമെന്നും എം പി അറിയിച്ചു.

 kasaragod, news, Kerala, Rajmohan Unnithan, Fund, Health-Department, Medical equipments bought with MP fund



Keywords: kasaragod, news, Kerala, Rajmohan Unnithan, Fund, Health-Department, Medical equipments bought with MP fund