Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്'; തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ജീവനക്കാരന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

'ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്' Kerala, news, Top-Headlines, Death, suicide, Man who found dead hanged suicide not found
കടുത്തുരുത്തി: (www.kasargodvartha.com 09.06.2020) 'ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്'. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ജീവനക്കാരന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യയെ (55)യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതാവുകയും സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് മനോവിഷമത്തിലുമായിരുന്നു രാജു.

14 വര്‍ഷമായി ഹോട്ടലിലെ സപ്ലയറായി ജോലി ചെയ്തുവരികയായിരുന്നു. നാലുമാസമായി വീട്ടു വാടക പോലും കൊടുക്കാനായിരുന്നില്ല. മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതും മരണ കാരണമായി ബന്ധുക്കള്‍ പറയുന്നു. രാജുവിന്റെ പോക്കറ്റില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് എഴുതുന്ന കത്ത് എന്ന നിലയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

രാജുവും ഭാര്യ ഷീലയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലും എട്ടു വര്‍ഷമായി കെഎസ്പുരം അലരിയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഷീലയുടെ സ്വര്‍ണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങിയിരുന്നു. വീടു വയ്ക്കാന്‍ സാമ്പത്തിക സഹായത്തിന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. വെള്ളാശേരിയിലെ തറവാട്ടില്‍ സഹോദരനോടൊപ്പമാണ് രാജുവിന്റെ അമ്മ അന്നമ്മയുടെ താമസം. ഒരു വര്‍ഷമായി തളര്‍ന്നു കിടപ്പിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ അന്നമ്മയല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. പുറത്ത് പോയിരുന്ന അനുജന്‍ സന്തോഷ് തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords: Kerala, news, Top-Headlines, Death, suicide, Man who found dead hanged suicide not found
  < !- START disable copy paste -->