Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദേശത്തു നിന്നും നാട്ടിലെത്തി 4 ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാലു മാസം മുമ്പ് വിദേശത്തു നിന്നും നാട്ടിലെത്തി നാലു ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി Malappuram, Kerala, news, Man, Death, Car, Man found dead in Car
കോട്ടയ്ക്കല്‍: (www.kasargodvartha.com 20.06.2020) നാലു മാസം മുമ്പ് വിദേശത്തു നിന്നും നാട്ടിലെത്തി നാലു ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആട്ടീരി തൊട്ടിയില്‍ അഹ് മദ് കുട്ടി- ആഇശ ദമ്പതികളുടെ മകന്‍ മുഹമ്മദ് അനീസിനെ (40) യാണ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി വളപ്പില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Malappuram, Kerala, news, Man, Death, Car, Man found dead in Car

നാലു ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ അനീസ് കഴിഞ്ഞ ദിവസം രാവിലെ ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നതായി പറയുന്നു. വിവരമറിഞ്ഞ് തിരൂര്‍ ഡി വൈ എസ് പി കെ.എ സുരേഷ് ബാബു, കോട്ടയ്ക്കല്‍ സി ഐ കെ.ഒ പ്രദീപ്, എസ് ഐ റിയാസ് ചാക്കീരി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: അസ്മത്ത്. മക്കള്‍: അബിയാസ്, അഫ്‌നാസ്, അജീബ്.



Keywords: Malappuram, Kerala, news, Man, Death, Car, Man found dead in Car