Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫേസ്ബുക്ക് പ്രണയത്തിലൂടെ വിവാഹം; ഭാര്യ പിണങ്ങി സ്വദേശത്തേക്ക് പോയതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യ പിണങ്ങി സ്വദേശത്തേക്ക് പോയതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി kasaragod, news, Kerala, Man, Death, Hanged, wife, Kanhangad, Man found dead hanged
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2020) ഭാര്യ പിണങ്ങി സ്വദേശത്തേക്ക് പോയതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ എരിക്കുളത്ത് പെട്ടിക്കട നടത്തുന്ന ലക്ഷം വീട്ടിലെ രാമകൃഷ്ണന്‍- യശോദ ദമ്പതികളുടെ മകന്‍ അനീഷിനെ (34)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 10 ദിവസം മുമ്പാണ് ഭാര്യ ഷീബ, അനീഷിനോട് പിണങ്ങി സ്വദേശമായ കോട്ടയത്തേക്ക് പോയത്.
kasaragod, news, Kerala, Man, Death, Hanged, wife, Kanhangad, Man found dead hanged

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഒരു വര്‍ഷം മുമ്പാണ് അനീഷ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയത്. ഫേസ്ബുക്ക് വഴിയാണ് ഷീബയെ അനീഷ് പരിചയപ്പെട്ട് വിവാഹം കഴിച്ചത്.


Keywords: kasaragod, news, Kerala, Man, Death, Hanged, wife, Kanhangad, Man found dead hanged