Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു മകനെ അപകട മരണം തട്ടിയെടുത്ത് മൂന്നാം വര്‍ഷം മറ്റൊരു മകനും ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു

ഒരു മകനെ അപകട മരണം തട്ടിയെടുത്ത് മൂന്നാം വര്‍ഷം മറ്റൊരു മകനും ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു Kerala, News, Death, Accident, Gulf, Malayali died in accident ar Fujairah
പുതുനഗരം: (www.kasargodvartha.com 21.06.2020) ഒരു മകനെ അപകട മരണം തട്ടിയെടുത്ത് മൂന്നാം വര്‍ഷം മറ്റൊരു മകനും ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് പുതുനഗരം തെക്കത്തിബാവാ തെരുവില്‍ തെയ്ക്കാ വീട്ടില്‍ ടി എ നൂര്‍ മുഹമ്മദ്- ആമിന ദമ്പതികളുടെ മകന്‍ നിയാസ് (34) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. 10 വര്‍ഷമായി യു എ ഇയില്‍ ജോലി ചെയ്തുവരികയായിരുന്നു.

നിയാസിന്റെ സഹോദരന്‍ ഇര്‍ഷാദ് മൂന്നു വര്‍ഷം മുമ്പ് പുതുനഗരത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മറ്റൊരു മകനെയും അപകട മരണം തട്ടിയെടുത്തത് നൂര്‍ മുഹമ്മദിന്റെ കുടുംബത്തെ തീരാദു:ഖത്തിലാഴ്ത്തി. നിയാസിന്റെ ഭാര്യ മുബീന ഫുജൈറയിലെ ആശുപത്രിയില്‍ നഴ്‌സ് ആണ്. മകന്‍ നാസിം (വിദ്യാര്‍ത്ഥി).


Keywords: Kerala, News, Death, Accident, Gulf, Malayali died in accident ar Fujairah