കുമ്പള: (www.kasargodvartha.com 12.06.2020) കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും തമിഴ്‌നാട് സ്വദേശിയും ആന്ധ്രാപ്രദേശ് സ്വദേശിനിയും ഒളിച്ചോടി. ഉപ്പള ചെറുഗോളി സ്‌കൂളില്‍ പാര്‍പ്പിച്ചിരുന്ന 18 കാരിയും 22 കാരനുമാണ് സ്ഥലംവിട്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളെയും യാചകരെയുമാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ആന്ധ്ര യുവതിയെയും തമിഴ് യുവാവിനെയും സ്‌കൂളില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. സ്‌കൂളില്‍ കഴിയുന്ന മറ്റുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Keywords: Kasaragod, Kumbala, Kerala, News, Love, Escaped, COVID-19, Lovers escaped from Covid observation center