Join Whatsapp Group. Join now!
Aster MIMS 10/10/2023

കോളനിയിലെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ വകയില്ല; പണി പൂര്‍ത്തിയാക്കി വൈദ്യുതിയെത്തിച്ചു നല്‍കി കെ എസ് ഇ ബി എഞ്ചിനീയേര്‍സ് അസോസിയേഷന്‍

ഉപ്പള ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ പഞ്ചത്തൊട്ടി കോളനിയില്‍ നിരവധി വര്‍ഷങ്ങളായി വൈദ്യുതി ഇല്ലാത്ത വീട് കെ എസ് ഇ ബി എഞ്ചിനീയര്‍സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് വൈദ്യുതീകരിച്ചു നല്‍കി Kasaragod, Uppala, Kerala, News, Helping hands, KSEB Engineers association help poor family
ഉപ്പള: (www.kasargodvartha.com 11.06.2020) ഉപ്പള ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ പഞ്ചത്തൊട്ടി കോളനിയില്‍ നിരവധി വര്‍ഷങ്ങളായി വൈദ്യുതി ഇല്ലാത്ത വീട് കെ എസ് ഇ ബി  എഞ്ചിനീയര്‍സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് വൈദ്യുതീകരിച്ചു നല്‍കി. കോളനിയില്‍ താമസിക്കുന്ന നിര്‍ധനയും വിധവയുമായ യമുനയുടെ വീട്ടിലാണ് വയറിംഗ് ജോലികള്‍ പൂര്‍ത്തികരിച്ച് വൈദ്യുതി നല്‍കിയത്. വീടിന്റെ വയറിംഗ് ജോലി പൂര്‍ത്തിയാകാത്തതു കൊണ്ട് വര്‍ഷങ്ങളായി വീടിനു വൈദ്യുതി ലഭിച്ചിരുന്നില്ല.

വൈദ്യുതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ പി. ജയകൃഷ്ണന്റെ സാന്നിധ്യത്തില്‍ കെ എസ് ഇ ബി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പി സുരേന്ദ്ര നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉപ്പള ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ നന്ദകുമാര്‍ പി പി, ഉപ്പള ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അബ്ദുല്‍ ഖാദര്‍ സി എച്ച് എന്നിവര്‍ പങ്കെടുത്തു.
 Kasaragod, Uppala, Kerala, News, Helping hands, KSEB Engineers association help poor family


Keywords: Kasaragod, Uppala, Kerala, News, Helping hands, KSEB Engineers association help poor family