Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു Kuwait City, Gulf, Kasaragod, Kerala, News, Death, Natives, Kasaragod native died in Kuwait
കുവൈത്ത് സിറ്റി: (www.kasargodvartha.com 01.06.2020) കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃക്കരിപ്പൂര്‍ ഇടയിലെക്കാട് സ്വദേശി മുണ്ടയില്‍ രാജന്‍ (48) ആണ് മരിച്ചത്. ശുവൈഖിലുള്ള അല്‍ ഖാലിദ് പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ്. അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു.
 Kuwait City, Gulf, Kasaragod, Kerala, News, Death, Natives, Kasaragod native died in Kuwait

ഇടയിലെക്കാട്ടെ കുഞ്ഞിരാമന്‍- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിജി. ഏക മകന്‍ അദ്വൈത്. സഹോദരങ്ങള്‍: അമ്പൂഞ്ഞി, ലക്ഷ്മണന്‍ (കുവൈത്ത്), പ്രഭാകരന്‍, പ്രകാശന്‍, ശാന്ത, ശകുന്തള. ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്.



Keywords: Kuwait City, Gulf, Kasaragod, Kerala, News, Death, Natives, Kasaragod native died in Kuwait