Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡിന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ മത്സരിച്ച് കൊള്ളയടിക്കുന്നു: കെ നീലകണ്ഠന്‍

കോവിഡ് 19 ന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്ന് ജനശ്രീ മിഷന്‍ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ആരോപിച്ചു Kasaragod, Kerala, News, COVID-19, Government, Collectorate, K Neelakantan against State-Central Govt
കാസര്‍കോട്: (www.kasargodvartha.com 02.06.2020) കോവിഡ് 19 ന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്ന് ജനശ്രീ മിഷന്‍ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ആരോപിച്ചു. ഇന്ധന വില വര്‍ധനവ് പിന്‍വലിക്കുക, വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് ഒഴിവാക്കുക, പ്രവാസികളോടും, മറുനാടന്‍ മലയാളികളോടും, അതിഥി തൊഴിലാളികളോടും കാട്ടുന്ന ക്രൂരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ട്രേറ്റിന് മുന്നില്‍ ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kasaragod, Kerala, News, COVID-19, Government, Collectorate, K Neelakantan against State-Central Govt

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വില ഗണ്യമായി തകര്‍ന്നടിഞ്ഞിട്ടും യാതൊരു മാനദണ്ഡവുമില്ലാതെ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലകൂട്ടി പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്നതും, മീറ്റര്‍ റീഡിംഗ് നടത്താതെ വൈദ്യുതി ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിച്ച് ചൂഷണം ചെയ്യുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനശ്രീ ഉദുമ ബ്ലോക്ക് ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം രാജീവന്‍ നമ്പ്യാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, ജില്ലാ നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. പി കെ ജിതേഷ് ബാബു, അശോക് കുമാര്‍ സി, പവിത്രന്‍ സി നായര്‍, ഖാദര്‍ മാന്യ, മനാഫ് നുള്ളിപ്പാടി, ജി നാരായണന്‍, കെ വി മുകുന്ദന്‍, ലത പനയാല്‍, രഞ്ജിത് കാറഡുക്ക, ഉസ്മാന്‍ കടവത്ത്, ഉദ്ധേശ്കുമാര്‍, രാകേഷ് പി വി എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, News, COVID-19, Government, Collectorate, K Neelakantan against State-Central Govt