Join Whatsapp Group. Join now!
Aster MIMS 10/10/2023

റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ചും പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ട്രാവല്‍ ഏജന്‍സി ഉടമകളും തൊഴിലാളികളും ഹെഡ്‌പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

വ്യോമയാത്രാ വിലക്ക് മൂലം റദ്ദ് ചെയ്ത വിമാനടിക്കറ്റുകള്‍ക്ക് കൃത്യമായി റീഫണ്ട് നല്‍കാതെ ട്രാവല്‍ ഏജന്‍സികളെയും യാത്രക്കാരെയും കബളിപ്പിക്കുന്ന വിമാനകമ്പനികള്‍ക്കെതിരെയും Kasaragod, Kerala, News, Post Office, Dharna, MLA, Conducted, IFTTA Post office Dharna conducted
കാസര്‍കോട്: (www.kasargodvartha.com 30.06.2020) വ്യോമയാത്രാ വിലക്ക് മൂലം റദ്ദ് ചെയ്ത വിമാനടിക്കറ്റുകള്‍ക്ക് കൃത്യമായി റീഫണ്ട് നല്‍കാതെ ട്രാവല്‍ ഏജന്‍സികളെയും യാത്രക്കാരെയും കബളിപ്പിക്കുന്ന വിമാനകമ്പനികള്‍ക്കെതിരെയും പ്രതിസന്ധി സമയത്ത് ടൂറിസം മേഖലയെ പരിഗണിക്കാതെ മാറ്റി നിര്‍ത്തുന്ന സര്‍ക്കാരുകള്‍ക്കെതിരെയും പ്രതിഷേധവുമായി കാസര്‍കോട്ടെ ട്രാവല്‍ ഏജന്‍സി ഉടമകളും തൊഴിലാളികളും രംഗത്ത്. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് (ഐ എഫ് ടി ടി എ) സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കാസര്‍കോട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.

കോവിഡ് 19 യാത്രാവിലക്ക് മൂലം ട്രാവല്‍ മേഖല സ്തംഭിച്ചതിനാല്‍ 90 ശതമാനം ട്രാവല്‍ ഏജന്‍സികളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അടഞ്ഞു കിടക്കുന്ന ഈ അവസരത്തിലും പല ഓഫീസുകളും വാടകയിനത്തില്‍ വലിയ പ്രതിസന്ധിയിലാണ്. ലോക്ക് ഡൗണ്‍ മാറി ലോകം പൂര്‍വ്വ സ്ഥിതിയിലായാലും, മുടങ്ങിക്കിടക്കുന്ന കെട്ടിടവാടക, വൈദ്യതി ബില്‍, ടെലഫോണ്‍-മൊബൈല്‍ഫോണ്‍ -ഇന്റര്‍നെറ്റ് കുടിശ്ശിക, ബാങ്ക് വായ്പാ തിരിച്ചടവുകള്‍ എന്നിവയെ അതിജയിക്കാന്‍ യാതൊരു മാര്‍ഗ്ഗവും മുന്നിലില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ, തല്‍സ്ഥിതി തുടര്‍ന്നാല്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പല ഏജന്‍സികള്‍ക്കും അടച്ചു പൂട്ടേണ്ടി വരും. നൂറ് കണക്കിന് ഏജന്‍സികള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടിയിരിക്കുന്നു. ആയിരക്കണക്കിന് ട്രാവല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ട്രാവല്‍ രംഗത്തെ പതിനായിരക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. കോവിഡ് കാലത്ത് കേരളത്തിലെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആളുകളുടെ പ്രശ്‌നങ്ങള്‍ ഐ എഫ് ടി ടി എ, കെ യു ഡബ്ല്യു എ എന്നീ സംഘടനകള്‍ പലതവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ എത്തിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ പറയുന്നു.

റദ്ധാക്കിയ മുഴുവന്‍ വിമാന സര്‍വീസുകളുടെയും ടിക്കറ്റ് തുക റീഫണ്ടായി നല്‍കാന്‍ സമ്മര്‍ദ്ധം ചെലുത്തുക, സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുക, പലിശ രഹിത വായ്പ ഉള്‍പ്പെടെ വിവിധ സാമ്പത്തിക സഹായം പ്രഖ്യാപിക്കുക, കെട്ടിടവാടക, ടൂറിസ്റ്റ് വാഹനങ്ങളുടെ നികുതി ഒഴിവാക്കുക, ടാക്‌സ് ഇളവുകള്‍ നല്‍കുകയും ജി എസ് ടി, സെസ് എന്നിവയും ഒഴിവാക്കി നല്‍കുക, ടെലഫോണ്‍-മൊബൈല്‍-ഇന്റര്‍നെറ്റ് ബില്‍ കുടിശ്ശിക ഒഴിവാക്കി നല്‍കുക, പ്രവാസികളെ കുറഞ്ഞനിരക്കില്‍ നാട്ടിലെത്തിക്കാന്‍ സാധാരണ ഷെഡ്യൂള്‍ഡ് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുക, മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ധര്‍ണ സംഘടിപ്പിച്ചത്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ട്രാവല്‍ ഏജന്‍സികളുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും കേന്ദ്ര-കേരളാ സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
Kasaragod, Kerala, News, Post Office, Dharna, MLA, Conducted, IFTTA Post office Dharna conducted

ഇഫ്റ്റ ജില്ലാ സെക്രട്ടറി നിസാര്‍ തായാല്‍ ഫ്‌ലൈവിംഗ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്ല മൗലവി ട്രാവല്‍സ് അധ്യക്ഷത വഹിച്ചു. ഇഫ്റ്റ സംസ്ഥാന സമിതി അംഗം നൂറുല്‍ ഹസ്സന്‍ മൗലവി ട്രാവല്‍സ്, സി ടി അബ്ദുല്‍ ഖാദര്‍ ഖിദ്മ സഹാറ എന്നിവര്‍ സംബന്ധിച്ചു. സമരത്തിന് ഇഫ്റ്റ ജില്ലാ ഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ യു.എ.ഇ ട്രാവല്‍സ്, ഷംസുദ്ദീന്‍ അല്‍-അസ്ജാസ് ട്രാവല്‍സ്, മൊയ്തു സി.എം ട്രാവല്‍സ്, മൊയ്തീന്‍ കാന്‍കോഡ്, പ്രസാദ് ജിയാ ട്രാവെല്‍സ്, നജീബ് ശരീഫാ ട്രാവെല്‍സ്, സജിത് ഫ്രീലാണ്ട് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ നസീര്‍ പട്ടേല്‍ എമിറേറ്റ്‌സ് ട്രാവല്‍സ് നന്ദി പറഞ്ഞു.


Keywords: Kasaragod, Kerala, News, Post Office, Dharna, MLA, Conducted, IFTTA Post office Dharna conducted