Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡെങ്കിപ്പനി: ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു kasaragod, news, Kerala, Death, Treatment, House-wife, Housewife died due to dengue fever
കാസര്‍കോട്: (www.kasargodvartha.com 20.06.2020) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കുറ്റിക്കോലിലെ റേഷന്‍ വ്യാപാരി സന്തോഷ് നഗര്‍ മാഷിത്ത മന്‍സിലിലെ സി ഐ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആസ്യാബി (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണപ്പെട്ടത്.
kasaragod, news, Kerala, Death, Treatment, House-wife, Housewife died due to dengue fever

പരേതനായ അഹ് മദ് ഹാജി കുഞ്ഞിക്കാനം- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഇസ്മാഈല്‍ മഷൂദ് (ഗള്‍ഫ്), ഫാത്വിമത്ത് മാഷിത്ത (ഡിഗ്രി വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: മുസ്തഫ, ആരിഫ്, ബഷീര്‍, നൗഷാദ്, ശിഹാബ്, ജുനൈദ്, സമീറ, തസ് രിയ, സഫ് വാന, ജംഷീദ. മൃതദേഹം കുഞ്ഞിക്കാനം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: kasaragod, news, Kerala, Death, Treatment, House-wife, Housewife died due to dengue fever