കെ. ടി. ഹസന്‍
www.kasargodvartha.com 17.06.2020) വിദ്യാഭ്യാസരംഗത്തെ ചെംനാടിന്റെ ചരിത്രമികവു ശോഭയോടെ കാത്തുവയ്ക്കുകയാണു പുതുതലമുറ. കേരളീയരില്‍ ആധുനികവിദ്യാഭ്യാസം സാര്‍വത്രികമാകുന്നതിനും മുന്നേ പെണ്ണുങ്ങളുടെ സ്‌കൂള്‍ പോലും ഉണ്ടായിരുന്ന ചെംനാട്ട് മൂന്നു പെണ്‍കുട്ടികളാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ ശാസ്ത്രവിഭാഗം ഫലം പുറത്തുവന്നപ്പോള്‍ ഇക്കുറി അറിവിന്റെ പൂത്തിരിവെളിച്ചം പകരുന്നത്. ശാസ്ത്രം പഠിക്കുന്നവര്‍ക്കു മുന്നിലുള്ള വഴി എഞ്ചിനീയര്‍ അല്ലെങ്കില്‍ മെഡിസിന്‍ മാത്രമാണെന്ന സാമ്പ്രദായികധാരണയെ പൊളിച്ചെഴുതികയാണ്, ചെംനാട്ടുനിന്നു മുമ്പു പ്രശോഭിച്ച ചില കുട്ടികളെയെന്ന പോലെ ഇവരും. തങ്ങളുടെ താല്‍പര്യം അടിച്ചേല്‍പിക്കുന്നതിനു പകരം കുട്ടികളുടെ അഭിരുചിക്കിണങ്ങിയ കോഴ്‌സ് തെരഞ്ഞെടുക്കാന്‍ അവസരം നല്കിയ രക്ഷിതാക്കളും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.

മൂന്നു പേരെയും പരിചയപ്പെടാം.
മുബഷിറ. ചെംനാട് ജമാഅത്ത് സ്‌കൂള്‍ ഹയര്‍സെക്കണ്ടറി അധ്യാപകനും കവിയുമായ പി.ഇ.എ. റഹ്മാന്‍ മാഷിന്റെയും ചെംനാട് നെച്ചിപ്പടുപ്പ് ശംസിയയുടെയും മകള്‍. കണ്ണൂര്‍ ജില്ല പിലാത്തറയിലെ വിരാസ് ക്യാംപസില്‍ നിന്നു ബി എസ് സി സൈക്കൊലജിയില്‍ ഒന്നാം റാങ്ക്.
നൂര്‍ജഹാന്‍. ചെംനാട് ആലിച്ചേരിയിലെ പരേതനായ എ.യു. ശാഫിയുടെ മകള്‍. മാതാവ് ജമീല. കാസര്‍കോട് ഗവ: കൊലീജില്‍ നിന്ന് ബി എസ് സി സുഓലജിയില്‍ രണ്ടാം റാങ്ക്.
അരീബ. വ്യാപാരവ്യവസായരംഗത്തും സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായ അന്‍വര്‍ ശംനാടിന്റെയും ശബാനയുടെയും മകള്‍. വിരാസ് ക്യാംപസില്‍ നിന്നു ബി എസ് സി സൈക്കൊലജിയില്‍ മൂന്നാം റാങ്ക്.
മുബഷിറ പറയട്ടെ. സാമൂഹികപഠനത്തോടു മുമ്പേ അധികം ഇഷ്ടമായിരുന്നു. പൊതുരീതിയില്‍ നിന്നു വ്യത്യസ്തമായ മേഖല എന്ന നിലയ്ക്കാണു മനശ്ശാസ്ത്രം പഠിക്കാന്‍ ആദ്യം താല്‍പര്യം തോന്നിയത്. വിഷയത്തെ അടുത്തറിഞ്ഞപ്പോള്‍ കൂടുതല്‍ താല്‍പര്യമായി. മറ്റു വഴികള്‍ വേണ്ട, ഇതുതന്നെ മതി എന്നുറപ്പിച്ചു. വായിക്കുക എന്നാണു മുബഷിറയ്ക്കു പുതുതലമുറയോടു നിര്‍ദേശിക്കാനുള്ളത്. അതു നമ്മുടെ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുന്നു. ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടിരിക്കുക. ഓരോ സമ്പര്‍ക്കവും അറിവേകുന്നു. അല്ലെങ്കില്‍ കിണറ്റിലെ തവളയെപ്പോലെ ആയിരിക്കും. പാഠപുസ്തകത്തില്‍ ഒതുങ്ങുന്ന ബുക്കിഷ് അറിവിനേക്കാള്‍ അപ്പുറം നാം അറിയണം. ഭാവിയില്‍ ക്ലിനിക്കല്‍ സൈക്കൊലജി പഠിക്കാന്‍ താല്‍പര്യപ്പെടുന്നു.
നൂര്‍ജഹാനിലേയ്ക്കു ചെവിയോര്‍ക്കുക. പ്രകൃതിയോടും നമുക്കു ചുറ്റുമുള്ള അറിവിനോടും ഉള്ള താല്‍പര്യമാണു ജന്തുളാസ്ത്രം പഠിക്കുന്നതില്‍ എത്തിച്ചത്. കാണാതെ പഠിക്കാന്‍ ചെറുപ്പത്തിലേ ഇഷ്ടമായിരുന്നില്ല. നാം കാര്യങ്ങള്‍ മനസ്സിലാക്കി വേണം പഠിക്കാന്‍. ലക്ഷ്യം വച്ചു പഠിക്കുക. നമുക്കു നേടാനാകും. ഡിഗ്രിപഠനത്തിനിടെ റ്റിയൂഷന്‍ കേന്ദ്രത്തില്‍ അധ്യാപനം നിര്‍വഹിക്കുക കൂടി ചെയ്ത നൂര്‍ജഹാന് അധ്യാപനം പാഷനാണ്. ബിരുദാനന്തര ബിരുദത്തിനു ചേരണം. ഗവേഷണസാധ്യത ഭാവിയില്‍ ആലോചിക്കാം.
അരീബയ്ക്കു പറയാനുള്ളതു നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക എന്നാണ്. കലാമേഖലയോ സാഹിത്യമോ ഏതാണ് നമുക്കേറ്റവും പഠിക്കാന്‍ അഭിലാഷമുള്ളത് അതു തെരഞ്ഞെടുക്കുക. ആ മേഖലയിലൂടെയാണു തൃപ്തികരമായ തുടര്‍ജീവിതം സാധ്യമാകുക. ഇക്കാര്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയെടുക്കണം. മനശ്ശാസ്ത്രത്തോടൊപ്പം അധ്യാപനത്തിലും അഭിരുചിയുള്ള അരീബ എജ്യുക്കേഷനല്‍ സൈക്കൊലജി പഠിച്ചു മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നു.
Keywords: kasaragod, news, Kerala, Girl, school, Kannur University, Result, hat trick rank for Chemnad
< !- START disable copy paste -->