Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹാശിം സ്ട്രീറ്റ് വെറുമൊരു റോഡല്ല!

കാസര്‍കോട് റയില്‍വെ സ്റ്റഷനില്‍ ഇറങ്ങി തെക്കോട്ട് പോയാല്‍ തളങ്കരയെത്തും. ആ ദേശം വിഖ്യാതമാവുന്നത് മാലിക്ദീനാര്‍ മസ്ജിദിലൂടെയാണ് Kerala, Article, Kasaragod, Hashim Street is not only a Road!
സൂപ്പി വാണിമേല്‍

(www.kasargodvartha.com 19.06.2020) കാസര്‍കോട് റയില്‍വെ സ്റ്റഷനില്‍ ഇറങ്ങി തെക്കോട്ട് പോയാല്‍ തളങ്കരയെത്തും. ആ ദേശം വിഖ്യാതമാവുന്നത് മാലിക്ദീനാര്‍ മസ്ജിദിലൂടെയാണ്. ഇസ് ലാം പ്രബോധന ദൗത്യവുമായി ഇന്ത്യയില്‍ ഇറങ്ങിയ സംഘം പണിത പത്ത് മസ്ജിദുകളില്‍ ഒന്ന്. മഹാ കവി ടി.ഉബൈദും ശിഷ്യന്‍ കെ.എം.അഹ്മദും പിറന്നത് തളങ്കരയിലാണ്. കാസര്‍ക്കോടിനും സ്വപ്നങ്ങളുണ്ടെന്ന് പുറംലോകത്തേയും അധികാരികളേയുംഅറിയിച്ച കെ.എസ് അബ്ദുല്ല ജനിച്ച മണ്ണ്.

കാസര്‍ക്കോടിന്റെ രാഷ്ട്രീയ പച്ചക്കരുത്തിന്റെ സാന്നിധ്യം നിയമസഭയില്‍ ആദ്യം നല്‍കിയ ടി.എ.ഇബ്രാഹീമിന്റേയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്ന മൗലാന മൗദൂദിയുടെ സന്ദേശ വാഹകന്‍ അബ്ദുല്ല ശര്‍ക്കിയുടേയും നാട്. ഉരു വ്യവസായത്തിന്റേയും തൊപ്പിയുടേയും കീര്‍ത്തി കടല്‍ കടത്തിയ തീരം. കാസര്‍കോട് റയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബാബ് രി മസ്ജിദ് അനുസ്മരിപ്പിക്കുന്ന ഖുബ്ബയുള്ള തെരുവത്ത് ജുമാമസിജിദ് സ്ഥിതിചെയ്യുന്നു.

അതിന്റെ മുന്നില്‍ നിന്ന് കിഴക്കോട്ടുള്ള പാതയുടെ പേരില്‍ കാസര്‍ക്കോടിന്റെ സെറാമിക്‌സ് പ്രതാപ കാലമുണ്ട്. അതിലേ അല്‍പം മുമ്പോട്ട് പോയാല്‍ ഇടത് ഭാഗത്ത് ഫോര്‍ട്ട് റോഡിലേക്ക് തിരിയുന്ന ഊടുപാത. ഹാശിം സ്റ്റ്രീറ്റ് എന്നാണ് അതിന്റെ പേര്. ആ പേര് വരാന്‍ കാരണക്കാരനായ ആള്‍ സാധാരണ പൗരജീവിതം നയിച്ചിരുന്നുവെങ്കില്‍ ഒരു വേള ഇളം തലമുറപോലും അറിയുന്ന തളങ്കര തെരുവത്തെ എഴുപത്തിയെട്ടുകാരന്‍ ഹാശിംച്ചയായി ഉണ്ടാവുമായിരുന്നു.

എന്നാല്‍ ഇരുപത്തി മൂന്നാം വയസ്സില്‍ മാതൃ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാനെയാണ് ആ നിരത്ത് അടയാളപ്പെടുത്തുന്നത്-ദീപ്തസ്മൃതി അത്ര മതിയോ എന്ന ചോദ്യത്തോടെ. ലെഫ്. പി മുഹമ്മദ് ഹാശിം 1965 സെപ്റ്റംബര്‍ 14നാണ് വീരചരമമടഞ്ഞത്.


തളങ്കര തെരുവത്ത് പുതിയ പുരയില്‍ അഡ്വ. അഹ് മദിന്റെ ആറു മക്കളില്‍ഏറ്റവും ഇളയവനായി 1942ല്‍ ജനിച്ച ഹാശിം കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ 1963ലാണ് പട്ടാളത്തില്‍ ചേര്‍ന്നത്. പത്രപ്പരസ്യം കണ്ട് സ്വമേധയ ദേശരക്ഷാഭടനാവാന്‍ തീരുമാനമെടുത്തപ്പോള്‍ പിതാവ് പ്രോത്സാഹനം നല്‍കുകയായിരുന്നു. സെക്കന്റ് ലഫ്റ്റനന്റായി അംബാലയിലായിരുന്നു നിയമനം. രണ്ടു തവണ അവധിയില്‍ നാട്ടില്‍വന്ന് മടങ്ങിയ ഹാശിം മൂത്ത സഹോദരന്റെ വിവാഹത്തിന് അത്യാവശ്യ ലീവില്‍ എത്തി വേഗം മടങ്ങിപ്പോയതായി വിവരങ്ങള്‍ കൈമാറിക്കിട്ടിയ പുതുതലമുറയിലെ ബന്ധുക്കള്‍ പറയുന്നു.അടുത്തവരവില്‍ കല്ല്യാണം കഴിക്കണം എന്ന രക്ഷിതാക്കളുടെ ആഗ്രഹത്തോട്,സമയമായില്ല രാജ്യസുരക്ഷയാണ് മുഖ്യം എന്ന് പറഞ്ഞ് തീവണ്ടികയറുമ്പോള്‍ അദ്ദേഹത്തിന് 23വയസ്സായിരുന്നു.

ഇന്ത്യ-പാക് യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ ഹാശിം സിയാല്‍കോട്ടില്‍ മുന്‍നിര ക്യാപ്റ്റനായി പട്ടാളത്തെ നയിച്ചു.ശത്രുസൈന്യത്തെ തുരത്തി മുന്നേറുന്നതിനിടെ അത് സംഭവിച്ചു.'ക്യാപ്റ്റന്‍ ലഫ്. മുഹമ്മദ് ഹാശിമിനെ കാണാനില്ല 'എന്ന കമ്പി സന്ദേശം പിതാവിനെ തേടിയെത്തി. 'മരിച്ചിരിക്കാനാണ് സാധ്യത' എന്ന സന്ദേശം പിന്നാലെ വന്നു.


Keywords: Kerala, Article, Kasaragod, Hashim Street is not only a Road!