Join Whatsapp Group. Join now!
Aster MIMS 10/10/2023

പിക്കാസുമായി ഹര്‍ഷിത് പോയത് മരണത്തിലേക്ക്

ജലതുരങ്കം (സുരങ്കം) കണ്ടെത്താനിറങ്ങി മണ്ണിനടിയില്‍പെട്ട് ദാരുണമായി മരണപ്പെട്ട കാട്ടുകുക്കെ കണ്ടേരിയിലെ സഞ്ജീവന്‍ puthige, kasaragod, news, Kerala, Death, Deadbody, Top-Headlines, Harshith go with Pick axe to death
പുത്തിഗെ: (www.kasargodvartha.com 23.06.2020) ജലതുരങ്കം (സുരങ്കം) കണ്ടെത്താനിറങ്ങി മണ്ണിനടിയില്‍പെട്ട് ദാരുണമായി മരണപ്പെട്ട കാട്ടുകുക്കെ കണ്ടേരിയിലെ സഞ്ജീവന്‍- ആശ ദമ്പതികളുടെ മകന്‍ ഹര്‍ഷിത്തിന്റെ (25) മരണം നാടിന്റെ നൊമ്പരമായി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞ വൈകിട്ടോടെയാണ് മൃതദേഹം പുറത്തെടുക്കാനായത്.

കാസര്‍കോട്, ദക്ഷിണ കര്‍ണാടക ഭാഗങ്ങളില്‍ കുന്നിന്‍പ്രദേശത്ത് നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭജലം പുറത്തേക്ക് ഒഴുക്കിക്കൊണ്ടുവരാറുണ്ട്. ഒരാള്‍ പൊക്കത്തില്‍ മീറ്ററുകളോളം നീളത്തില്‍ മണ്ണു തുരന്നുണ്ടാക്കുന്ന ഇത്തരം ജലതുരങ്കങ്ങള്‍ സുരങ്കം എന്നാണ് അറിയപ്പെടുന്നത്. മുഖാരിക്കണ്ടം കാവേരിക്കണ്ടത്തെ റേഷ്‌നിയുടെ തോട്ടത്തിലെ സുരങ്കത്തിന്റെ മുന്‍വശം മണ്ണിടിഞ്ഞു മൂടിപ്പോയിരുന്നു. ഇത് എവിടെയെന്നു കണ്ടെത്താനാണ് ഹര്‍ഷിത്ത് എത്തിയത്. റോഷ്‌നിയുടെ ബന്ധു കൂടിയായ ഹര്‍ഷിത്തായിരുന്നു തോട്ടം നോക്കിയിരുന്നത്.
 puthige, kasaragod, news, Kerala, Death, Deadbody,  Top-Headlines, Harshith go with Pick axe to death

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു ആദ്യം മണ്ണ് നീക്കിയത്. ഇതിനിടെ തോട്ടത്തിലെ ജോലിക്കാരനായ സുന്ദരയെ ഫോണില്‍ വിളിച്ച് പിക്കാസ് കൊണ്ടുവരാന്‍ ഹര്‍ഷിത്ത് പറഞ്ഞു. 15 അടി ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞു നില്‍ക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ഉത്തരേന്ത്യക്കാരന്‍ താജ് മുഹമ്മദ് ചായ കുടിക്കാന്‍ പോയ സമയത്ത് സുന്ദര പിക്കാസുമായി സ്ഥലത്തെത്തി. സുന്ദര നോക്കി നില്‍ക്കെ ഹര്‍ഷിത്ത് പിക്കാസുമായി മണ്ണിടിക്കാനിറങ്ങി. ഇതിനിടെയാണ് ഹര്‍ഷിത്തിന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീണത്.

സുന്ദരയ്ക്ക് നോക്കിനില്‍ക്കാനല്ലാതെ ഒന്നു ചെയ്യാനായില്ല. ഡ്രൈവര്‍ താജ് മുഹമ്മദ് ചായ കുടിച്ച് മടങ്ങിയെത്തിയപ്പോഴേക്കും എല്ലാം മണ്ണിനിടയിലായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തുരങ്കത്തിന്റെ മുഖം കണ്ടെത്താനാണ് പണിയെന്നാണ് ഹര്‍ഷിത്ത് ഡ്രൈവറോടു പറഞ്ഞിരുന്നത്. കുത്തനെയുള്ള മണ്ണിടിയുമ്പോള്‍ അപകടസാധ്യതയുണ്ടാകുമെന്ന് ഡ്രൈവര്‍ ഹര്‍ഷിത്തിനോടു പറഞ്ഞിരുന്നു. അപകട വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും ബദിയടുക്ക പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

സാത്വിക്, അഖില്‍ എന്നിവര്‍ ഹര്‍ഷിതിന്റെ സഹോദരങ്ങളാണ്.


Keywords: puthige, kasaragod, news, Kerala, Death, Deadbody,  Top-Headlines, Harshith go with Pick axe to death