Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്തു; കല്യോട്ട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി

കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്തു Kasaragod, Kerala, News, KPCC, District, Congress, G Rathikumar appointed as District congress
കാസര്‍കോട്: (www.kasargodvartha.com 09.06.2020) കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്തു. ചുമതലയേറ്റെടുക്കുന്നതിനു മുന്നോടിയായി കല്ല്യോട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Kasaragod, Kerala, News, KPCC, District, Congress, G Rathikumar appointed as District congress

ഡി സി സി ജനറല്‍ സെക്രട്ടറി സി വി ജെയിംസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍, മണ്ഡലം പ്രസിഡന്റ് ടി രാമകൃഷ്ണന്‍, കൃപേഷിന്റേയും ശരത് ലാലിന്റെയും രക്ഷിതാക്കളായ കൃഷ്ണന്‍, സത്യനാരായണന്‍, ബ്ലോക്ക് സെക്രട്ടറി രാമകൃഷ്ണന്‍ നടുവില്‍വീട്, മുന്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. എം. കെ ബാബുരാജ്, യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് എം കെ കല്ല്യോട്ട് , ബൂത്ത് പ്രസിഡന്റ് ജനാര്‍ദനന്‍ കല്ല്യോട്ട് എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, KPCC, District, Congress, G Rathikumar appointed as District congress