city-gold-ad-for-blogger

എക്സൈസ് പരിശോധന: 9.27 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 20.06.2020) ലോക് ഡോണ്‍ കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് നടത്തുന്ന മദ്യക്കടത്ത് പിടികൂടാന്‍ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 9.27 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. ബദിയടുക്ക റേഞ്ച് ഉദ്യോഗസ്ഥര്‍ കാസര്‍കോട് താലൂക്കില്‍ ബെള്ളൂര്‍ വില്ലേജില്‍ കാനക്കോട് നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 5.8 ലിറ്റര്‍ കര്‍ണ്ണാടകമദ്യം പിടികൂടി രാജേഷ് എന്നയാള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മഞ്ചേശ്വരം താലൂക്കില്‍ കയ്യാര്‍ വില്ലേജീല്‍ മീത്തടത്ത് നിന്ന് 3.42 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പടികൂടി. മഞ്ജു നാഥ എന്നയാള്‍ക്കെതിരെ കേസെടുത്തു.
എക്സൈസ് പരിശോധന: 9.27 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി

പട്രോളിങ് ശക്തമാക്കി- ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍

ലോക് ഡോണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാജവാറ്റും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന്  രഹസ്യ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കിയതായി  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.കെ. അനില്‍ കുമാര്‍ പറഞ്ഞു. പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ഹോസ്ദുര്‍ഗ് റെയ്ഞ്ച് ഓഫീസും രാജപുരം പോലീസും സംയുക്തമായി വിവിധ കോളനികളിലും അതിര്‍ത്തി പ്രദേശങ്ങളിലും പട്രോളിങ് നടത്തി.
എക്സൈസ് പരിശോധന: 9.27 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി




Keywords: Kasaragod, Kerala, News, Excise, Raid, Karnataka, Liquor, Seized, Excise raid: 9.27 ltr Karnataka Liquor seized

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia