കാസര്‍കോട്: (www.kasargodvartha.com 17.06.2020) ലോക് ഡോണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാജ വാറ്റും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. വ്യാജ മദ്യം പടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയില്‍ ഇതുവരെ 187 അബ്കാരി കേസുകളും ഒമ്പത് എന്‍ ഡി പി എസ് കേസുകളും 67 കോട്പ കേസുകളുമടക്കം 263 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 17 വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു. വിവിധ കേസുകളില്‍ 13200 രൂപ പിഴയും ഈടാക്കി.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രത്യേക പരിശോധനയില്‍ 546.5 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 46.3 ലിറ്റര്‍ കേരള മദ്യവും 9722 ലിറ്റര്‍ വാഷും 158 ലിറ്റര്‍ ചാരായവും 3.55 കിലോഗ്രാം കഞ്ചാവും 21 ലിറ്റര്‍ കള്ളും എട്ട് ലിറ്റര്‍ വൈനും 5.5 ലിറ്റര്‍ അരിഷ്ടവും 55.2 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. മദ്യാസക്തിയും പിന്‍വാങ്ങല്‍ ലക്ഷണങ്ങളുമുള്ള നാല് പേരെ ചികിത്സയ്ക്കായി നീലേശ്വരം വിമുക്തി ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പരിശോധന ശക്തമാക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍
ലോക്ഡൗണ്‍ കാലത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് കടത്തുന്നത് തടയാന്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംയുക്ത പരിശോധനകള്‍ ഊര്‍ജിതമാക്കി. ജില്ലയില്‍ രഹസ്യ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. നിരീക്ഷണം ശക്തമാക്കിയതായും വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.കെ. അനില്‍ കുമാര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം
അനധികൃതമായി മദ്യം കടത്തുന്ന വ്യക്തികളെയും സംഘങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.സ്പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോട് 04994-257060, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട് 04994-255332, എക്‌സൈസ് റെയിഞ്ച് ഓഫീസ് കാസര്‍കോട് 4994-257541, എക്‌സൈസ് റെയിഞ്ച് ഓഫീസ് ബന്തടുക്ക 04994-205364, എക്‌സൈസ് റെയിഞ്ച് ഓഫീസ് ബദിയടുക്ക 04994-261950, എക്‌സൈസ് റെയിഞ്ച് ഓഫീസ് കുമ്പള 04998-213837, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ് 04672-204125, എക്‌സൈസ് റെയിഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ് 04672-204533, എക്‌സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വരം 04672-283174 എന്നീ നമ്പറുകളിലേക്ക് വിളിച്ചാണ് പരാതി അറിയിക്കേണ്ടത്.
35.58 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചൊവ്വാഴ്ച 14 റെയ്ഡുകള്‍ നടന്നു. കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ മീഞ്ച വില്ലേജില്‍ ഹൊസങ്കടി ആനക്കല്‍ റോഡില്‍ നടന്ന പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 17.28 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി ,അരിബയലിലെ പ്രശാന്ത് ഷെട്ടി എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. പരിശോധനയ്ക്ക് കുമ്പള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍ നൗഫല്‍, സി എ ഒ മാരായ ശരത് പ്രിഷി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ മെയ്മോള്‍ ജോണ്‍, സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ചെര്‍ക്കളയില്‍ നിന്ന് 15.3 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി കേസെടുത്തു. സംഭവത്തില്‍ കേസ് അന്വേഷണം നടക്കുകയാണ്.
Keywords: Kasaragod, Kerala, News, Excise, Case, Excise inspection tighten