Join Whatsapp Group. Join now!
Aster MIMS 10/10/2023

എക്സൈസ് പരിശോധന: 2.1 കിലോ കഞ്ചാവും 28.08 ലിറ്റര്‍ കര്‍ണാടക മദ്യവും 35 ലിറ്റര്‍ വാഷും പിടികൂടി

ലോക് ഡൗണില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് കടത്തുന്നത് തടയാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ Kasaragod, Kerala, News, Excise, Ganja seized, Liquor, Excise inspection: Ganja, Liquor, wash seized
കാസര്‍കോട്: (www.kasargodvartha.com 06.06.2020) ലോക് ഡൗണില്‍  അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് കടത്തുന്നത് തടയാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 കിലോ കഞ്ചാവും 28.08 ലിറ്റര്‍ കര്‍ണാടക മദ്യവും 35 ലിറ്റര്‍ വാഷും പിടികൂടി. മഞ്ചേശ്വരം താലൂക്കിലെ കോയിപ്പാടി വില്ലേജില്‍ പെര്‍വാര്‍ഡ് കടപ്പുറം റോഡില്‍ റെയില്‍വെ അണ്ടര്‍ പാസിനടുത്ത് വെച്ച് 2.1 കിലോ ഗ്രാം കഞ്ചാവ് കൈമാറ്റം ചെയ്യുകയായിരുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.

കണ്ണൂര്‍ കക്കാടിലെ മുഹമ്മദ് അഷ്റഫ് (32), മേല്‍പ്പറമ്പ കളനാടിലെ അഷ്റഫ് എന്നിവര്‍ക്കെതിരെ കേസെടുത്തു. കുമ്പള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ നൗഫല്‍ എന്‍, പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍ പി, സിവില്‍  എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍കുഞ്ഞി, ഗണേഷ്, ശ്രീജിത്ത്,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ബിജില, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ പരിശോധനയ്ക്ക്  നേതൃത്വം നല്‍കി.

ബേള വില്ലേജില്‍ മജീര്‍ പള്ളക്കട്ടയില്‍ നിന്ന് ബൈക്കില്‍ കടത്തുകയായിരുന്ന 15.12 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. ഹര്‍ഷ രാജ് എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. കാസര്‍കോട് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ രമേശ്, പ്രിവന്റീവ് ഓഫീസര്‍ പി. ശശി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.പ്രസന്നകമാര്‍, മനോജ് കുമാര്‍ കെ.പി എന്നിവരടങ്ങിയ സംഘം പരിശോധനയ്ക്ക് നേതതൃത്വം നല്‍കി.
Kasaragod, Kerala, News, Excise, Ganja seized, Liquor, Excise inspection: Ganja, Liquor, wash seized

കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ. ബിജോയിയും സംഘവും  ഹോസ്ദുര്‍ഗ് താലൂക്കില്‍ അജാനൂര്‍ വില്ലേജില്‍ രാവണീശ്വരത്ത് നത്തിയ പരിശോധനയില്‍ 12.96 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി.എം ശശി, സരോജിനി  എന്നിവരുടെ  പേരില്‍ അബ്കാരി കേസെടുത്തു. വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ വില്ലേജില്‍ കുടുംബൂര്‍ എന്ന സ്ഥലത്തു  ഹൊസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ വി വിനോദനും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ 35 ലിറ്റര്‍  വാഷ്  പിടികൂടി.

ലോക് ഡൗണ്‍ കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് കടത്തുന്നത് തടയാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംയുക്ത പരിശോധനകള്‍ ഊര്‍ജിതമാക്കി. ജില്ലയില്‍ രഹസ്യ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു നിരീക്ഷണം ശക്തമാക്കിയതായും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.കെ. അനില്‍ കുമാര്‍ പറഞ്ഞു.



Keywords: Kasaragod, Kerala, News, Excise, Ganja seized, Liquor, Excise inspection: Ganja, Liquor, wash seized