Join Whatsapp Group. Join now!
Aster MIMS 10/10/2023

എക്‌സൈസ് പരിശോധന: ഒമ്പത് ലിറ്റര്‍ കര്‍ണാടക മദ്യവും 40 ലിറ്റര്‍ വാഷും പിടികൂടി

ലോക് ഡോണ്‍ കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് നടത്തുന്ന മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ Kasaragod, Kerala, News, Excise, Karnataka, Liquor, Seized, Excise inspection: 9 ltr Karnataka Liquor seized #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 26.06.2020) ലോക് ഡോണ്‍ കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് നടത്തുന്ന മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ഒമ്പത് ലിറ്റര്‍ കര്‍ണാടക മദ്യവും 40 ലിറ്റര്‍ വാഷും നാല് ലിറ്റര്‍ വിദേശ മദ്യവും രണ്ട് കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസ് നടത്തിയ പരിശോധനയില്‍ വെള്ളരിക്കുണ്ട് താലൂക്കിലെ കള്ളാര്‍ വില്ലേജില്‍ നൂറ്റിയാറ് സ്ഥലത്ത് നിന്ന് 40 ലിറ്റര്‍ വാഷ് കണ്ടെടുത്തു.
Kasaragod, Kerala, News, Excise, Karnataka, Liquor, Seized, Excise inspection: 9 ltr Karnataka Liquor seized

സംഭവത്തില്‍ സണ്ണി വി ഒ എന്നയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പുല്ലൂര്‍ വില്ലേജില്‍ കാട്ടുമാടത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യം പിടികൂടി പി ആര്‍ രവി എന്നയാള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കുഡ്‌ലു വില്ലേജില്‍ ഭഗവതി നഗറില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച ഒമ്പത് ലിറ്റര്‍ കര്‍ണ്ണാടക മദ്യം കണ്ടെടുത്തു.


Keywords: Kasaragod, Kerala, News, Excise, Karnataka, Liquor, Seized, Excise inspection: 9 ltr Karnataka Liquor seized