കാസര്‍കോട്: (www.kasargodvartha.com 11.06.2020) പശുതൊഴുത്ത് നിര്‍മിക്കുന്നതിനിടെ വെല്‍ഡിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു.ചെങ്കള ഇന്ദിരാനഗര്‍ ഹൗസിംഗ് കോളനിയിലെ രമേശ്-ചന്ദ്രാവതി ദമ്പതികളുടെ മകന്‍ മഞ്ചുനാഥ (31) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. പാടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പശുതൊഴുത്ത് നിര്‍മ്മിക്കാനുള്ള വെല്‍ഡിംഗ് ജോലിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദ്യാനഗര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സന്ധ്യയാണ് ഭാര്യ. ഏക മകന്‍: ദക്ഷനാഥ്. വിഷ്ണു, വിശ്വനാഥ് എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, News, Kerala, Death, employ, Shock, Employee electrocuted to death