Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധന; വൈദ്യുതി മോഷണം കണ്ടെത്തി, 8 ലക്ഷം രൂപ പിഴയിട്ടു

കാറഡുക്ക മഞ്ഞംപാറയിലെ ഒരു വീട്ടില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധന Kasaragod, Kerala, News, Mulleria, Held, Theft, Electrical theft held by Anti power theft squad
മുള്ളേരിയ: (www.kasargodvartha.com 17.06.2020) കാറഡുക്ക മഞ്ഞംപാറയിലെ ഒരു വീട്ടില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധന. വൈദ്യുതി മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് 8 ലക്ഷം രൂപ പിഴയിട്ടു. സര്‍വീസ് വയര്‍ മീറ്ററില്‍ എത്തും മുമ്പ് കട്ട് ചെയ്ത് മറ്റൊരു സ്വിച്ചുമായി ബന്ധിപ്പിച്ച് തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീട്ടുടമയുടെ പേരില്‍ 8,09678 രൂപ പിഴ ചുമത്തിയത്. കേസ് എടുക്കാതിരിക്കാനുള്ള കോംപൗണ്ടിങ് ഫീ ഉള്‍പ്പെടെ കണക്കാക്കിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇവരുടെ കണക്ഷന്‍ ത്രീ ഫേസിലേക്ക് മാറിയിരുന്നു. അതിനു ശേഷമാണ് തട്ടിപ്പ് ആരംഭിച്ചതെന്നാണ് എപിടിഎസിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ അലമാരയ്ക്കു പിറകിലായി പെട്ടെന്ന് കാണപ്പെടാത്ത രീതിയിലാണ് സ്വിച്ച് ഘടിപ്പിച്ചിരുന്നത്. ഇത് ഓണ്‍ ചെയ്യുമ്പോള്‍ മീറ്ററില്‍ എത്താതെ വൈദ്യുതി നേരിട്ട് വീട്ടില്‍ എത്തുകയും സ്വിച്ച് ഓഫ് ചെയ്താല്‍ മീറ്ററിലൂടെ എത്തുന്ന രീതിയിലുമാണ് ക്രമീകരിച്ചിരുന്നത്. കെഎസ്ഇബിക്കു സംശയം തോന്നാതിരിക്കാന്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്താണ് വൈദ്യുതി ഉപയോഗിച്ചുവന്നിരുന്നത്.
Kasaragod, Kerala, News, Mulleria, Held, Theft, Electrical theft held by Anti power theft squad


Keywords: Kasaragod, Kerala, News, Mulleria, Held, Theft, Electrical theft held by Anti power theft squad