city-gold-ad-for-blogger

യൂത്ത് കോണ്‍ഗ്രസ് നേതാവ് പക്വത കാണിക്കണം; തരംതാണ രാഷ്ട്രീയം കളിക്കരുത്; ആക്രി കടയില്‍ നല്‍കാന്‍ വെച്ച ടി വി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കിയെന്ന ആരോപണത്തിന് മറുപടിയുമായി ഡി വൈ എഫ് ഐ നേതാവ് ഗിരീഷ് എളേരി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.06.2020) യൂത്ത് കോണ്‍ഗ്രസ് നേതാവ് മാര്‍ട്ടിന്‍ ജോര്‍ജ് ഡി വൈ എഫ് ഐക്കെതിരെ നടത്തുന്ന വില കുറഞ്ഞ ആരോപണം ജനങ്ങള്‍ തിരിച്ചറിയണമെന്നും അടിസ്ഥാന രഹിതമായ ആരോപണം പിന്‍വലിച്ച് മാര്‍ട്ടിന്‍ ജോര്‍ജ് ക്ഷമാപണം നടത്തണമെന്നുംഡി വൈ ഐ നേതാവ് ഗിരീഷ് എളേരി അവശ്യ പ്പെട്ടു.റീസൈക്കിള്‍ കേരളയുടെ ഭാഗമായി ഡി വൈ എഫ് ഐശേഖരിച്ച ഉപയോഗ ശൂന്യമായ ടെലിവിഷന്‍ആണ് പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കിയത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് പക്വത കാണിക്കണം; തരംതാണ രാഷ്ട്രീയം കളിക്കരുത്; ആക്രി കടയില്‍ നല്‍കാന്‍ വെച്ച ടി വി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കിയെന്ന ആരോപണത്തിന് മറുപടിയുമായി ഡി വൈ എഫ് ഐ നേതാവ് ഗിരീഷ് എളേരി

പഴഞ്ചന്‍ ടി വി നല്‍കിയത് നിലവില്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്ന നിര്‍ധന വിദ്യാര്‍ത്ഥികളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ മാര്‍ട്ടിന്‍ ജോര്‍ജ് കുറച്ചു കൂടി പക്വത കാണിക്കണമായിരുന്നുവെന്നും ഗിരീഷ് എളേരി വ്യക്തമാക്കി.


Keywords: Kasaragod, Kerala, Vellarikundu, News, DYFI, Leader, DYFI leader Girish Elleri in reply to the allegation

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia