Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡ്രൈവിംഗ് സ്‌കൂളുകളോട് സര്‍ക്കാര്‍ അവഗണന; പ്രത്യക്ഷ സമരത്തിനൊരുങ്ങി ഉടമകള്‍, 10ന് കലക്ട്രേറ്റ് ധര്‍ണ

കോവിഡ് -19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 മുതല്‍ സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ശരിക്കും ലോക്കായത് ആയിരക്കണക്കിന് Kasaragod, Kerala, News, School, Collectorate, Dharna, Driving school owners collectorate Dharna on 10th
കാസര്‍കോട്: (www.kasargodvartha.com 06.06.2020) കോവിഡ് -19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 മുതല്‍ സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ശരിക്കും ലോക്കായത് ആയിരക്കണക്കിന് വരുന്ന ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും ജീവിതമാണെന്ന് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡ്രൈവിംഗ് സ്‌കൂളുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജൂണ്‍ 10ന് 11 മണിക്ക് കലക്ട്രേറ്റ് ധര്‍ണ നടത്തും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 10 മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ലേണേഴ്‌സ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റും ഡ്രൈവിംഗ് പരിശീലനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദുരിതത്തിലായി. ലോക്ഡൗണിന്റെ പല ഘട്ടങ്ങളിലും മറ്റുള്ള സ്ഥാപനങ്ങള്‍ക്കും തൊഴിലുകള്‍ക്കും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ നാളിതുവരെയായി അവഗണിക്കുകയാണ് ചെയ്തത്. ഇളവ് നല്‍കിയില്ലെന്ന് മാത്രമല്ല മിണ്ടാപ്രാണികളോട് ചെയ്ത കരുതല്‍ പോലും ഡ്രൈവിംഗ് സ്‌കൂളുകളോട് കാണിച്ചില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ക്ക ക്ഷേമനിധിയും മറ്റു സാമ്പത്തിക സഹായവും പ്രഖ്യാപിച്ചെങ്കിലും ഡ്രൈവര്‍ സ്‌കൂള്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധി ആനുകൂല്യങ്ങളോ മറ്റു സഹായങ്ങളോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദുരിതത്തിലായ തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ലേണേഴ്‌സ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുനസ്ഥാപിച്ച് ഡ്രൈവിംഗ് പരിശീലനത്തിന് അനുമതി നല്‍കണം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Kasaragod, Kerala, News, School, Collectorate, Dharna, Driving school owners collectorate Dharna on 10th

വാര്‍ത്താ സമ്മേളനത്തില്‍ ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍, പ്രസന്ന, ബഷീര്‍ ജാന്‍, ജലീല്‍ കോയ, വിനോദ്, ഹസൈനാര്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, School, Collectorate, Dharna, Driving school owners collectorate Dharna on 10th