Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് പ്രതിരോധം: പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും

താലൂക്കിലെ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് Vellarikundu, kasaragod, news, Kerala, Motor, Vehicles, COVID-19, Department of Motor Vehicles sterilizes public spaces
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.06.2020) താലൂക്കിലെ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്.വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍ ടി ഒയുടെ ചുമതലവഹിക്കുന്ന എം വി ഐ എം വിജയന്റെ നേതൃത്വത്തിലാണ് താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ബസ്റ്റാന്റ്, ഓട്ടോ റിക്ഷാ സ്റ്റാന്റ്, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവ അണുവിമുക്തമാക്കിയത്.പ്രതിരോധം

കോവിഡ് 19- പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് വെള്ളരിക്കുണ്ട് താലൂക്കിലെ ബസ്റ്റാന്റുകള്‍, ഓട്ടോ സ്റ്റാന്റുകള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവ അണുവിമുക്ത മാക്കിയത്. പ്രത്യേക അനുപാതത്തില്‍ തയ്യാറാക്കിയ ക്വാട്ടേര്‍നറി അമോണിയം സംയുക്ത വിദഗ്ദ്ധ തൊഴിലാളിയുടെ സഹായത്താലാണ് ജില്ലയിലെ എല്ലാ ബസ്സ്റ്റാന്റുകളിലും ഓട്ടോസ്റ്റാന്റുകളിലും പൊതു ഇടങ്ങളിലും എത്തി അണു വിമുക്തമാക്കുന്നത് എന്നും എം വി ഐ എം വിജയന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

എ എം വി ഐമാരായ സാജു വി ജെ, ബിന്‍ കെ, സേഫ് കേരള എ എം വി ഐമാരായ പ്രവീണ്‍ കുമാര്‍, വിജേഷ് എന്നിവരും അണുവിമുക്ത പരിപാടിയില്‍ പങ്കാളികളായി


Keywords: Vellarikundu, kasaragod, news, Kerala, Motor, Vehicles, COVID-19,  Department of Motor Vehicles sterilizes public spaces