Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം

കോവിഡ് പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ Kasaragod, Kerala, News, COVID-19, Top-Headlines, Trending, Decided to tighten Covid prevention
കാസര്‍കോട്: (www.kasargodvartha.com 10.06.2020) കോവിഡ് പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ- നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം. ആദ്യ രണ്ട് ഘട്ടങ്ങളിലും രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്. ജില്ലയില്‍ പ്രത്യേക സാഹചര്യത്തില്‍ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോട് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജില്ലയിലെ എല്ലാ ജനങ്ങളും പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്. തുടര്‍ന്നും ഇത്തരം സഹകരണം ഉണ്ടാകണമെന്ന് യോഗം  അഭ്യര്‍ത്ഥിച്ചു.

ജൂണ്‍ അഞ്ചിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ആഴ്ചയിലും എം പി, എം എല്‍ എ, നഗരസഭാധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. രണ്ടാഴ്ച കൂടുമ്പോള്‍ ഈ യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി സംബന്ധിക്കുമെന്നും തീരുമാനിച്ചിരുന്നു.

എന്‍മകജെ പഞ്ചായത്തിലെ സായ, ചവര്‍ക്കാട് പ്രദേശങ്ങളിലെ ആളുകള്‍ക്ക് കര്‍ണ്ണാടകയിലൂടെ സഞ്ചരിച്ച് കേരളത്തില്‍ എത്തേണ്ട സാഹചര്യമുള്ളതിനാല്‍ അവര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നതിന് പ്രത്യേക പാസ് അനുവദിക്കുകയോ, ക്രമീകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യണമെന്ന് എം രാജഗേപാലന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
Kasaragod, Kerala, News, COVID-19, Top-Headlines, Trending, Decided to tighten Covid prevention

കണ്ടെയ്ന്‍മെന്റ് സോണില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തമായി തുടരും. ഇവിടെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. മാസ്‌ക് നിര്‍ബന്ധമാണ്. ജില്ലയില്‍ പോലീസ് പട്രോളിങ് ശക്തമാക്കും. റോഡില്‍ വാഹനതിരക്ക് നിയന്ത്രിക്കും. അത്യാവശ്യ കാര്യത്തിന് അല്ലാതെ ജനങ്ങള്‍ വാഹനവുമായി നിരത്തുകളില്‍ ഇറങ്ങരുത്.


Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Decided to tighten Covid prevention