city-gold-ad-for-blogger

കവി ഡി വിനയചന്ദ്രന്റെ 'കാടിന് ഞാനെന്ത് പേരിടും?' ഡോക്യുമെന്ററിയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനവും സംവാദവും ശ്രദ്ധേയമായി

കാസര്‍കോട്: (www.kasargodvartha.com 15.06.2020) ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള (എഫ് എഫ് ഐ കെ) യുമായി അഫിലിയേഷനുള്ള കാസര്‍കോട് ജനകീയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഡോക്യുമെന്ററി പ്രദര്‍ശനവും സംവാദവും നടത്തി. എഴുത്തുകാരനും കവിയുമായ എം ചന്ദ്രപ്രകാശ് രചനയും സാക്ഷാല്‍ക്കാരവും നിര്‍വ്വഹിച്ചു.

കവി ഡി. വിനയചന്ദ്രന്‍ മാഷിന്റെ 'കാടിനു ഞാനെന്തു പേരിടും' എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്. എഫ് എഫ് ഐ കെ ചെയര്‍മാന്‍
വി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് പൃഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ എം. ചന്ദ്രപ്രകാശ് മുഖ്യാതിഥിയായി. സെക്രട്ടറി മധു എസ് നായര്‍ സ്വാഗതവും വി പി നാരായണന്‍ നന്ദിയും പറഞ്ഞു.

വി ആര്‍ സദാനന്ദന്‍, പി ദാമോദരന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, എം പത്മാക്ഷന്‍, സി എ മുഹമ്മദ് റാഷിദ്, എ പ്രഭാകരന്‍, വി എം മൃദുല്‍, ഇബ്രാഹിം ചെര്‍ക്കള, ബി കെ സുകുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കവി ഡി വിനയചന്ദ്രന്റെ 'കാടിന് ഞാനെന്ത് പേരിടും?' ഡോക്യുമെന്ററിയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനവും സംവാദവും ശ്രദ്ധേയമായി

Keywords:  Kasaragod, Kerala, news, Documentary, Release, D Vinayachandran's Documentary released
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia