Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസ് കര്‍ശന പരിശോധന തുടരുന്നു; 6 കട ഉടമകള്‍ക്കെതിരെ കേസ്, ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരാള്‍ക്കെതിരെയും കേസെടുത്തു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസ് കര്‍ശന പരിശോധന തുടരുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആറ് കട Kasaragod, Kerala, news, Top-Headlines, Police, case, Covid rule violation: case against 6 shop owners
കാസര്‍കോട്: (www.kasargodvartha.com 25.06.2020) കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസ് കര്‍ശന പരിശോധന തുടരുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആറ് കട ഉടമകള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് തട്ടുകട നടത്തുന്ന അബ്ബാസ് (41), പുതിയ ബസ് സ്റ്റാന്‍ഡിലെ ലക്ഷ്മി സ്റ്റാള്‍ ഉടമ വിനോദ് കുമാര്‍ (41), ഫോര്‍ട്ട് റോഡിലെ നായക്‌സ് വാച്ച് ഉടമ രമേശ് നായിക്ക് (44), പഴയ ബസ് സ്റ്റാന്‍ഡില്‍ ആയുര്‍വേദിക് കട നടത്തുന്ന ഗോപി പ്രഭു (52), പുതിയ ബസ് സ്റ്റാന്‍ഡിലെ ഭാരത് മിഷന്‍ ടൂള്‍സ് ഉടമ ജാബിര്‍ (40), പുതിയ ബസ് സ്റ്റാന്‍ഡിലെ ഒലിവ് റെസ്‌റ്റോറന്റ് ഉടമ അബ്ദുല്‍ ജലീല്‍ (30) എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ക്വാറന്റൈനിലിരിക്കെ പുറത്തിറങ്ങി നടന്നതിന് പെരിയടുക്കയിലെ അന്‍സാരി എന്നയാള്‍ക്കെതിരെയും കേസെടുത്തു.

കടകളില്‍ ആളുകള്‍ അകലം പാലിച്ചിട്ടുണ്ടോ എന്നും സാനിറ്റൈസര്‍ വെക്കണമെന്നും മറ്റുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുമാണ് പോലീസ് പരിശോധിക്കുന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും പിഴയിടുന്നു. വരും ദിവസങ്ങള്‍ പരിശോധന തുടരുമെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.


Keywords: Kasaragod, Kerala, news, Top-Headlines, Police, case, Covid rule violation: case against 6 shop owners
  < !- START disable copy paste -->