city-gold-ad-for-blogger

കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട രീതി; യുവാക്കള്‍ക്ക് പഞ്ചായത്തിന്റെ ആദരം

വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.06.2020) സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് വാഹനങ്ങളില്‍ ഇന്ധനം നിറച്ചു കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച വെച്ചയുവാക്കളെ പഞ്ചായത്ത് ആദരിച്ചു.കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ച ബളാല്‍ ഗ്രാമപഞ്ചായത്തിലെ പത്തു വളണ്ടിയര്‍മാരായ യുവാക്കളെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തി ആദരിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ക്യാബിനില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും സംബന്ധിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഇവര്‍ക്ക് പഞ്ചായത്തിന്റെ അനുമോദനം നല്‍കുകയും തുടര്‍ പ്രചോദനത്തിനായി പാരിതോഷികവും നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍ അജിത് എം ഫിലിപ്പ്, പഞ്ചായത്ത് അസി. സെക്രട്ടറി ഹരിലാല്‍ എന്നിവര്‍ ആശസകള്‍ നേര്‍ന്നു.
കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട രീതി; യുവാക്കള്‍ക്ക് പഞ്ചായത്തിന്റെ ആദരം

കോവിഡ് പ്രവര്‍ത്തങ്ങള്‍ക്കൊപ്പം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ ക്കൊപ്പം ഈ യുവാക്കള്‍ ബളാല്‍ പഞ്ചയത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.


Keywords: Kasaragod, Vellarikundu, Kerala, News, COVID-19, Youth, Panchayath, Covid prevention; youths felicitated by Panchayat

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia