Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നും എത്തിയയാള്‍ക്ക്; 7 പേരുടെ രോഗം ഭേദമായി

ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്നും ബസിന് വന്ന 39 വയസുകാരന് Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid positive for man who came from Maharashtra
കാസര്‍കോട്: (www.kasargodvartha.com 05.06.2020) ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്നും ബസിന് വന്ന 39 വയസുകാരന്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 103 ആയി.

വീടുകളില്‍ 3040 പേരും ആശുപത്രികളില്‍ 687 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3727 പേരാണ്. 710 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി. 228 പേരെ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid positive for man who came from Maharashtra


Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid positive for man who came from Maharashtra