Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 8 വയസുകാരനും; എല്ലാവരും പുറത്തുനിന്നെത്തിയവര്‍, ഒരാള്‍ക്ക് രോഗം ഭേദമായി

ജില്ലയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടു വയസുകാരനും Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid Positive for 8 year old
കാസര്‍കോട്: (www.kasargodvartha.com 06.06.2020) ജില്ലയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടു വയസുകാരനും. എല്ലാവരും പുറത്തുനിന്നെത്തിയവരാണ്. ഒരാള്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി.

മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 37 വയസുകാരന്‍, മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന 40 വയസുകാരന്‍, മേയ് 27 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 47 വയസുകാരന്‍, മെയ് 26 ന് മഹാരാഷ്ട്രയില്‍ നിന്ന് മിനി ബസില്‍ വന്ന 34 വയസുകാരന്‍ (ഇവരുടെ ഒപ്പം യാത്ര ചെയ്ത ഭര്‍ത്താവ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്), മേയ് 23ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 26 വയസുകാരന്‍, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്ന് വന്ന 32 വയസുകാരന്‍, അബുദാബിയില്‍ നിന്ന് വന്ന 31 വയസുകാരന്‍, മേയ് 23 ന് ടാക്സി കാറില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 43 വയസുകാരന്‍, മേയ് 29 ന് ദുബൈയില്‍ നിന്ന് വന്ന 39 വയസുകാരന്‍, ഇദ്ദേഹത്തിന്റെ എട്ടുവയസുള്ള മകന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid Positive for 8 year old

മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മേയ് 29 ന് കോവിഡ് സ്ഥിരീകരിച്ച് കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 31 വയസുകാരനാണ് കോവിഡ് നെഗറ്റീവായത്.


Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid Positive for 8 year old