Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ഉദുമ സ്വദേശിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ദുബൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ഉദുമ സ്വദേശിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് Kasaragod, Kerala, News, COVID-19, Death, Uduma, Covid negative for died Uduma native
ഉദുമ: (www.kasargodvartha.com 16.06.2020) ദുബൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ഉദുമ സ്വദേശിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഉദുമ പാക്യാര സൗത്ത് കരിപ്പോടിയിലെ അബ്ദുര്‍ റഹ് മാന്‍ തിരുവക്കോളി (54) ആണ് തിങ്കളാഴ്ച വൈകിട്ടോടെ മരണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ഉപ്പയും മകനും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സ്രവം എടുത്തിരുന്നു. വൈകിട്ട് ശ്വാസ തടസം അനുവഭപ്പെട്ട അബ്ദുര്‍ റഹ് മാനെ ഉടന്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
Kasaragod, Kerala, News, COVID-19, Death, Uduma, Covid negative for died Uduma native

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മകന്‍ ജസീലിന്റെ കൂടെ നാട്ടിലെത്തിയതായിരുന്നു. തുടര്‍ന്ന് ഇരുവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് അബ്ദുര്‍ റഹ് മാന്‍ മരണപ്പെട്ടത്. എട്ടു ദിവസം മുമ്പ് ദുബൈയില്‍ വെച്ച് നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവായിരുന്നു.


Keywords: Kasaragod, Kerala, News, COVID-19, Death, Uduma, Covid negative for died Uduma native