ചക്ക ദേഹത്ത് വീണ് ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായയാള്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.06.2020) ദേഹത്ത് ചക്ക വീണ് ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്ത ആള്‍ മരിച്ചു. ഏഴാംമൈല്‍ അയ്യങ്കാവ് കരിയത്ത് കോട്ടൂര്‍ സ്വദേശി ഓട്ടോ ഡ്രൈവറായ റോബിന്‍ തോമസ് (44) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് 19ന് രാവിലെ വീട്ടു പറമ്പില്‍ നിന്നും പ്ലാവില്‍ കയറി ചക്ക പറിക്കുന്നതിനിടയില്‍ ചക്ക ദേഹത്ത് പതിച്ചാണ് റോബി താഴെ വീണത്.
Kanhangad, news, Kerala, kasaragod, Death, COVID-19, hospital, Covid cured man died in Hospital

ഗുരുതരമായി പരിക്കേറ്റ റോബിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കിടയില്‍ റോബിക്ക് കോവീഡ് ഉള്ളതായി സ്വീകരിച്ചിരുന്നു. ഇതോടെ ശസ്ത്രക്രിയ നടന്നില്ല. കോവിഡ് മുക്തനായെങ്കിലും  ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്.

പരേതനായ തോമസിന്റെയും റോസമ്മയുടെയും മകനാണ്. അടുക്കളകണ്ടത്തെ ബിന്ദുവാണ് ഭാര്യ. മക്കള്‍: റിയ, റോണ്‍ (ഇരുവരും ഇരിയ മഹാത്മാ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്). സഹോദരങ്ങള്‍: ജോണ്‍, റോയി, റീന.Keywords: Kanhangad, news, Kerala, kasaragod, Death, COVID-19, hospital, Covid cured man died in Hospital
Previous Post Next Post