സംസ്ഥാനത്ത് 121 പേര്‍ക്ക് കൂടി കോവിഡ്; 4 പേര്‍ കാസര്‍കോട്ട്

തിരുവനന്തപുരം: (www.kasargodvartha.com 29.06.2020) സംസ്ഥാനത്ത് തിങ്കളാഴ്ച 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നു. പുതുതായി രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്നും 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 5 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം-4, കോഴിക്കോട് -9, എറണാകുളം- 5, തൃശൂര്‍-26, കൊല്ലം -11, പാലക്കാട്- 12, കാസര്‍കോട് -4, ആലപ്പുഴ 5, പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂര്‍ 14, മലപ്പുറം 13 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായത്. 79 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3, കോഴിക്കോട് 8, എറണാകുളം 4, തൃശൂര്‍ 5, കൊല്ലം 18, പാലക്കാട് 3, മലപ്പുറം 3, കാസര്‍കോട് 2, ആലപ്പുഴ 8, കോട്ടയം 8, കണ്ണൂര്‍ 11 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവായത്.

Keywords: Thiruvananthapuram, news, Kerala, kasaragod, COVID-19, Report, Trending, Top-Headlines, covid 19 positive report kerala
Previous Post Next Post