Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോക്ഡൗണിന്റെ മറവില്‍ കെ എസ് ഇ ബി പകല്‍കൊള്ള; തെറ്റുപറ്റിയെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, വൈദ്യുതി ബില്ലിന്റെ പേരില്‍ പിടിച്ചുപറി അനുവദിക്കില്ലെന്ന് ഹക്കീം കുന്നില്‍

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് പകരം വൈദ്യുതി ഉപയോഗത്തില്‍ അശാസ്ത്രീയ താരീഫിലൂടെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ലോക്ഡൗണ്‍ മറവില്‍ കെ.എസ്.ഇ.ബി പകല്‍കൊള്ള ചെയ്തതിലൂടെ തെറ്റുപറ്റിയെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു kasaragod, news, Kerala, Electricity, Rajmohan Unnithan, Congress, Congress protest against KSEB
മൈലാട്ടി: (www.kasargodvartha.com 16.06.2020) ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് പകരം വൈദ്യുതി ഉപയോഗത്തില്‍ അശാസ്ത്രീയ താരീഫിലൂടെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ലോക്ഡൗണ്‍ മറവില്‍ കെ.എസ്.ഇ.ബി പകല്‍കൊള്ള ചെയ്തതിലൂടെ തെറ്റുപറ്റിയെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kasaragod, news, Kerala, Electricity, Rajmohan Unnithan, Congress, Congress protest against KSEB

പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലാട്ടി സബ്ബ് സ്റ്റേഷന് മുന്നില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച വൈദ്യുതി ബോര്‍ഡിന്റെ കൊള്ളയ്‌ക്കെതിരെ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം.പി.എം.ഷാഫി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം മുന്‍ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, കെ.പി.സുധര്‍മ്മ, രവീന്ദ്രന്‍ കരിച്ചേരി, വി.ബാലകൃഷ്ണന്‍ നായര്‍, ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര, അഡ്വ. എം.മണികണ്ഠന്‍ നമ്പ്യാര്‍, ഗോപാലകൃഷ്ണന്‍ കരിച്ചേരി, എം.രത്‌നാകരന്‍ നമ്പ്യാര്‍, ചന്ദ്രന്‍ തച്ചങ്ങാട്, മന്‍മോഹന ഞെക്ലി, കെ.കുമാരന്‍ നായര്‍, രാകേഷ് കരിച്ചേരി, സുന്ദരന്‍ കുറിച്ചിക്കുന്ന്, മാധവ ബേക്കല്‍, രാജു കുറിച്ചിക്കുന്ന്, റാഷിദ് പളളിമാന്‍, ബാലചന്ദ്രന്‍ തൂവല്‍, രഘുനാഥ് മൈലാട്ടി, അബ്ദുര്‍ റഹ് മാന്‍ മുദിയക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈദ്യുതി ബില്ലിന്റെ പേരില്‍ പിടിച്ചുപറിയും പകല്‍ കൊള്ളയും അനുവദിക്കില്ല: ഹക്കീം കുന്നില്‍

അജാനൂര്‍ :കോവിഡ് മഹാമാരിയുടെ മറവില്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും പിടിച്ചു പറിക്കും കൊള്ളക്കുമെതിരെ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിത്താരി വൈദ്യുതി ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

ലോക്ക്ഡൗണ്‍ കാലത്ത് കൂലിയും ജോലിയും മറ്റ് വരുമാനമാര്‍ഗങ്ങളുമില്ലാതെ കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരന്റെ മേല്‍ യാതൊരു നീതീകരണവും ഇല്ലാതെയാണ് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഔദ്യോഗികമായി യാതൊരു വിധ പ്രഖ്യാപന ങ്ങളുമില്ലാതെ അമിത ബില്ല് നല്‍കി ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും ഇത് പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഉദ്ഘാടന വേളയില്‍ ഹക്കീം കുന്നില്‍ സൂചിപ്പിച്ചു.

അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് സതീശന്‍ പരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി വി സുരേഷ്, ബ്ലോക്ക് സെക്രട്ടറിമാരായ വി. വി. നിഷാന്ത് കല്ലിങ്കാല്‍, ക്രസന്റ് എം. കെ. മുഹമ്മദ് കുഞ്ഞി,ദിനേശന്‍ മൂലക്കണ്ടം, എം വി കുഞ്ഞി കണ്ണന്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് എന്‍. വി. അരവിന്ദാക്ഷന്‍ നായര്‍, മെമ്പര്‍ ഷീബ, ദാമോദരന്‍ കൊളവയല്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാസെക്രട്ടറി ഇസ്മായില്‍ ചിത്താരി, രവീന്ദ്രന്‍ കടപ്പുറം,  എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസന്‍ മഡിയന്‍ സ്വാഗതവും അനീഷ് രാവണേശ്വരം ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. ഒളിയക്കാല്‍ കുഞ്ഞിരാമന്‍, ഗോപാലന്‍ വെള്ളംതട്ട,മോഹനന്‍ തണ്ണോട്ട്, ഗദ്ദാഫി മൂലക്കണ്ടം, പി വി. ബാലകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍ പുതിയകണ്ടം,  രമേശന്‍ കെ വി, എ പി രാജന്‍, സി കെ ഭാസ്‌കരന്‍, സുകുമാരന്‍ തണ്ണോട്ട് കുഞ്ഞമ്പു വാഴവളപ്പില്‍, ദിവാകരന്‍ നായര്‍ പടിഞ്ഞാറേക്കര, ഉഷ കല്ലിങ്കാല്‍, അനിത സതീശന്‍, പ്രേമ പുതിയകണ്ടം എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.


Keywords: kasaragod, news, Kerala, Electricity, Rajmohan Unnithan, Congress, Congress protest against KSEB