ബോവിക്കാനം: (www.kasargodvartha.com 16.06.2020) ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാനപാതയില്‍ മുളിയാര്‍ കോട്ടൂര്‍ വളവിനടുത്ത് എരിഞ്ചയില്‍ ഓട്ടോറിക്ഷയില്‍ പിക്കപ്പ് വാനിടിച്ച് 13 കാരന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. ബോവിക്കാനത്തു നിന്നും എരിഞ്ച ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെ നിന്നും അമിത വേഗതയില്‍ വരികയായിരുന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു.
അര്‍ഷിദ് എന്ന കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ ഡ്രൈവര്‍ ബോവിക്കാനത്തെ ഇബ്രാഹിമിന് (50) കാലിന് പരിക്കേല്‍ക്കുകയും കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാവ് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
തലക്കും മറ്റും പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
Keywords: Kasaragod, Bovikanam, Kerala, News, Child, Injured, Accident, Child seriously injured in Accident