കാസര്‍കോട്: (www.kasargodvartha.com 29.06.2020) എസ് എസ് എല്‍ സി, പ്ലസടു പരീക്ഷാ ഫലം ടെന്‍ഷനില്ലാതെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ടെലി കൗണ്‍സിലിങ്ങൊരുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്. ഫലം പ്രഖ്യാപിക്കുന്ന അവസരങ്ങളില്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ എത്താതിരുന്നാല്‍ കുട്ടികളില്‍ ഉണ്ടായേക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആത്മഹത്യയ്ക്ക് വരെ കാരണമാകാവുന്ന കുട്ടികളുടെ ഇത്തരം പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുന്നതില്‍ മാതാപിതാക്കളെയും പ്രാപ്തരാക്കുന്നതിനാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കൗണ്‍സിലിങ് ഒരുക്കുന്നത്. ടെലി കൗണ്‍സിലിങ്ങിനായി വിളിക്കാം- 04994-256990, 9961256847, 9567944654, 9645030423, 8281069788, 9895982476.
Keywords: kasaragod, news, Kerala, SSLC, Result, Examination, Child Protection Unit prepared Tele counseling for students
Keywords: kasaragod, news, Kerala, SSLC, Result, Examination, Child Protection Unit prepared Tele counseling for students