city-gold-ad-for-blogger

കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.06.2020) കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കും. ചെയര്‍മാനായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ദേഹ വിയോഗത്തില്‍ അനുശോചിക്കുന്നതിന് വേണ്ടി ചേര്‍ന്ന സി എച്ച് സെന്റര്‍ ഭാരവാഹികളുടെയും ഗള്‍ഫ് കമ്മിറ്റി പ്രതിനിധികളുടെയും യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം കൈ കൊണ്ടത്.

ജീവിത ദുരിതങ്ങളില്‍ പ്രയാസപ്പെടുന്ന അനേകായിരങ്ങള്‍ക്കവലംബമേകി ജന കോടികളുടെ ഹൃദയത്തില്‍ കാരുണ്യത്തിന്റെ അവധൂതനായി നില കൊണ്ട മെട്രോ മുഹമ്മദ് ഹാജി മണ്ണില്‍ പതിപ്പിച്ച മനുഷ്യ സ്നേഹത്തിന്റെ പാദമുദ്രകള്‍ മായാതെ കാത്തു സൂക്ഷിക്കാന്‍ സി.എച്ച് സെന്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വര്‍ക്കിംഗ് ചെയര്‍മാന്‍ എം.പി ജാഫര്‍ അധ്യക്ഷതനായി.
കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കും

ജനറല്‍ കണ്‍വീനര്‍ എ ഹമീദ് ഹാജി, വര്‍ക്കിംഗ് കണ്‍വീനര്‍ വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി, കോ-ഓര്‍ഡിനേറ്റര്‍ ബഷീര്‍ വെള്ളിക്കോത്ത്, വൈസ് ചെയര്‍മാന്മാരായ കെ മുഹമ്മദ് കുഞ്ഞി, സി.എം ഖാദര്‍ ഹാജി, പി.എ റഹ് മാന്‍ ഹാജി, തായല്‍ അന്തുമായി ഹാജി, സെയ്ഫ് ലൈന്‍ അബൂബക്കര്‍, കണ്‍വീനര്‍മാരായ എ.പി ഉമ്മര്‍, അഡ്വ.എന്‍.എ ഖാലിദ്, തെരുവത്ത് മൂസ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, പി.എം.എ അസീസ്, സി മുഹമ്മദ് കുഞ്ഞി, ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അഹ് മദ്, വര്‍ക്കിംഗ് ചെയര്‍മാന്‍ സി.എച്ച് അസ്ലം, വൈസ് ചെയര്‍മാന്‍ എം.എം നാസര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, Kanhangad, News, Dialysis-centre, CH Center will be open Dialysis center with memory of Metro Mohammed Haji

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia