city-gold-ad-for-blogger

യാത്രയയപ്പ് യോഗത്തില്‍ ലഭിച്ച സ്വര്‍ണനാണയം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സീനിയര്‍ ക്ലര്‍ക്ക്; സപ്തതി ആഘോഷങ്ങള്‍ ഒഴിവാക്കി മംഗലശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി

കാസര്‍കോട്:  (www.kasargodvartha.com 02.06.2020) നീലേശ്വരം നഗരസഭയില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ ക്ലാര്‍ക്ക് ബി. ബാലകൃഷ്ണന് നഗരസഭാ കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ് വേളയില്‍ സഹപ്രവര്‍ത്തകര്‍ സ്നേഹോപഹാരമായി സമ്മാനിച്ച സ്വര്‍ണ നാണയം ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ റവന്യൂ, ആരോഗ്യ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍ നീലേശ്വരം നഗരസഭയില്‍ പബ്ലിക് റിലേഷന്‍ ഓഫീസറുടെ അധിക ചുമതലയും കഴിഞ്ഞ നാല് വര്‍ഷമായി നിര്‍വ്വഹിച്ചുവരികയായിരുന്നു.

ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി. രാധ, പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, നഗരസഭാ സെക്രട്ടറി സി.കെ. ശിവജി, റവന്യൂ ഇന്‍സ്പെക്ടര്‍ കെ. മനോജ് കുമാര്‍, ജെ.എച്ച്.ഐ. രാജന്‍. ടി.വി, വി.കെ. ജോഷ്ന തുടങ്ങിയവര്‍ സംസാരിച്ചു.

സപ്തതി ആഘോഷങ്ങള്‍ ഒഴിവാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്

നീലേശ്വരം പട്ടേനയിലെ സുവര്‍ണ്ണവല്ലി മംഗലശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി തന്റെ സപ്തതി ആഘോഷങ്ങള്‍ ഒഴിവാക്കി അതിനായി കരുതിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ എ.വി. സുരേന്ദ്രന്‍, പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി സംഭാവന സ്വീകരിച്ചു.
യാത്രയയപ്പ് യോഗത്തില്‍ ലഭിച്ച സ്വര്‍ണനാണയം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സീനിയര്‍ ക്ലര്‍ക്ക്; സപ്തതി ആഘോഷങ്ങള്‍ ഒഴിവാക്കി മംഗലശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി
യാത്രയയപ്പ് യോഗത്തില്‍ ലഭിച്ച സ്വര്‍ണനാണയം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സീനിയര്‍ ക്ലര്‍ക്ക്; സപ്തതി ആഘോഷങ്ങള്‍ ഒഴിവാക്കി മംഗലശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി

Keywords: Kasaragod, Kerala, News, Nileshwaram, cash, health, Gold coin, Cash deposited to CMDRF

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia