Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ തടഞ്ഞ് യാത്രക്കാരെ വലിച്ചിറക്കി വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ്

കാര്‍ തടഞ്ഞ് യാത്രക്കാരെ വലിച്ചിറക്കി വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു Kasaragod, Kerala, News, Case, Attack, Youth, Case against 6 for attacking youths

ഉപ്പള: (www.kasargodvartha.com 08.06.2020) കാര്‍ തടഞ്ഞ് യാത്രക്കാരെ വലിച്ചിറക്കി വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബേക്കൂരിലെ ഗഫൂര്‍ (42), ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീന്‍ (44) എന്നിവരെ ആക്രമിച്ച സംഭവത്തില്‍ ഹുസൈന്‍, ഫയാസ്, അര്‍ഷാദ്, സജാദ് എന്നിവര്‍ക്കെതിരെയും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ഗഫൂറിന്റെ പരാതിയിലാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
Kasaragod, Kerala, News, Case, Attack, Youth, Case against 6 for attacking youths

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കാറില്‍ പോകുന്നതിനിടെ ഗഫൂറിനെയും ബദ്റുദ്ദീനെയും എട്ടംഗ സംഘം തടഞ്ഞ് കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച ശേഷം കാറുമായി കടന്നുകളഞ്ഞത്. ബേക്കൂറില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ അതോറിറ്റി ഓപ്പറേറ്ററുടെ കാറും സംഘം അടിച്ചുതകര്‍ത്തിരുന്നു.


Keywords: Kasaragod, Kerala, News, Case, Attack, Youth, Case against 6 for attacking youths