city-gold-ad-for-blogger

എം പിയുടെ കാര്‍ തടഞ്ഞ സംഭവത്തില്‍ 10 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കുമ്പള: (www.kasargodvartha.com 26.06.2020) വഖഫ് ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണമുയര്‍ന്ന എം സി ഖമറുദ്ദീന്‍ എം എല്‍ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം പിയുടെ കാര്‍ തടഞ്ഞ സംഭവത്തില്‍ 10 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് സംഭവം. ഉദയകുമാര്‍, സമീര്‍, ഫൈസല്‍, നസ്റുദ്ദീന്‍, ബഷീര്‍, ഹാരിസ്, അബ്ദുല്‍ ഹക്കീം, മുനീര്‍, അര്‍ഷാദ്, നിയാസ് എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.
എം പിയുടെ കാര്‍ തടഞ്ഞ സംഭവത്തില്‍ 10 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ആശുപത്രിയുടെ ഗേറ്റിന് മുന്നില്‍ വെച്ചായിരുന്നു ആദ്യം അഞ്ചുപേര്‍ കാര്‍ തടഞ്ഞത്. ഈ സമയം എം പിക്കൊപ്പം എം സി ഖമറുദ്ദീനുമുണ്ടായിരുന്നു. ഇതിനിടെ ഖമറുദ്ദീന്‍ മറ്റൊരു കാറില്‍ കയറിപ്പോയി. പിന്നീട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി കാറില്‍ ബദിയടുക്ക ഭാഗത്തേക്ക് പോകുന്നതിനിടെ കുമ്പള- ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന് സമീപം വെച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വീണ്ടും കാര്‍ തടയുകയായിരുന്നു.



Keywords: Kasaragod, Kumbala, Kerala, News, Case, Police, DYFI, MP, Case against 10 DYFI activists for blocking MP

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia