Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വര്‍ണക്കട്ടിയുമായി കാര്‍ യാത്രക്കാരന്‍ അറസ്റ്റില്‍

സ്വര്‍ണക്കട്ടിയുമായി കാര്‍ യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കരയിലെ കെ എം യൂസുഫിനെ (52)യാണ് പ്രിന്‍സിപ്പല്‍ എസ് ഐ പി നളിനാക്ഷനും Kasaragod, Kerala, news, arrest, gold, Car driver arrested with Gold
കാസര്‍കോട്: (www.kasargodvartha.com 04.06.2020) സ്വര്‍ണക്കട്ടിയുമായി കാര്‍ യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. യൂസുഫിനെ (52)യാണ് പ്രിന്‍സിപ്പല്‍ എസ് ഐ പി നളിനാക്ഷനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി 9.30 മണിയോടെ ചന്ദ്രഗിരി പാലത്തിനു സമീപം വെച്ചാണ് സംഭവം.

കാസര്‍കോട് സി ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സ്വര്‍ണക്കട്ടി പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് സ്വിഫ്റ്റ് കാറില്‍ വരികയായിരുന്നു യൂസുഫ്. കൈകാണിച്ച് നിര്‍ത്തിയപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതിനെ തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോള്‍ മുന്‍ വശത്തെ ഡാഷ് ബോര്‍ഡിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഒരാള്‍ തന്നതാണെന്നും മറ്റൊരാള്‍ക്ക് കൈമാറാന്‍ കൊണ്ടുപോവുകയായിരുന്നുവെന്നും യൂസുഫ് മൊഴി നല്‍കി.

Keywords: Kasaragod, Kerala, news, arrest, gold, Car driver arrested with Gold
  < !- START disable copy paste -->