Join Whatsapp Group. Join now!
Aster MIMS 10/10/2023

പലഹാരം ഉണ്ടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പലഹാരം ഉണ്ടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു Kanhangad, Kasaragod, News, Kerala, Women, Burnt, Treatment, Death, Woman died after burn i njury
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.06.2020) പലഹാരം ഉണ്ടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിനാനൂര്‍കരിന്തളം പയ്യങ്കുളത്തെ ഭാസ്‌കരന്‍- തങ്കമണി ദമ്പതികളുടെ മകള്‍ അശ്വതി (20) യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് അശ്വതിക്ക് തീപൊള്ളലേറ്റത്. അടുപ്പില്‍ നിന്നും വസ്ത്രത്തിലേക്ക് തീപടരുകയും പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സഹോദരങ്ങള്‍: സജീത, പ്രജീഷ് (വോളി താരം).
Kanhangad, Kasaragod, News, Kerala, Women, Burnt, Treatment, Death, Woman died after burn i njury


Keywords: Kanhangad, Kasaragod, News, Kerala, Women, Burnt, Treatment, Death, Woman died after burn i njury