city-gold-ad-for-blogger

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 01.06.2020) കാസര്‍കോട്ട് നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച് മംഗളൂരുവിലേക്കും മറ്റും ജോലി ആവശ്യത്തിനായി പോകാനും തിരിച്ചുമുള്ള യാത്രാനുമതി നല്‍കണമെന്ന് ബി ജെ പി ജില്ലാ ഭാരവാഹികളുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും ജോലി ആവശ്യത്തിനു പോകുന്നവരുടെ യാത്രാ വിലക്കെങ്കിലും നീക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭരംഗത്തിറങ്ങുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി.
ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി ജെ പി

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രം നിരവധി ഇളവുകള്‍ അനുവദിച്ചിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് മംഗലൂരുവിലേക്കും, പുത്തൂരിലേക്കും, സുള്ള്യയുള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്നത്. ഇളവുകള്‍ ലഭിച്ചതോടെ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകാന്‍ യാത്രാവിലക്ക് കാരണം സാധിക്കുന്നില്ല. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും യാത്രാനുമതി നല്‍കാത്ത സമീപനം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, BJP, Permission, State, BJP demands to give permission to inter state travel

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia